ശങ്കറായി സുധീര്‍ കരമന ; ഒരു കുപ്രസിദ്ധ പയ്യനിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

ടൊവിനോ തോമസ് നായകനാവുന്ന ചിത്രം ഒരു കുപ്രസിദ്ധ പയ്യനിലെ സുധീര്‍ കരമനയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ശങ്കര്‍ എന്ന കഥാപാത്രമായാണ് സുധീര്‍ കരമന എത്തുന്നത്. അനു സിത്താരയും നിമിഷ സജയനുമാണ് ചിത്രത്തിലെ നായികമാര്‍.ജലജ എന്ന കഥാപാത്രത്തെ അനുവും, ഹന്ന എലിസബത്ത് എന്ന കഥാപാത്രത്തെ നിമിഷയും അവതരിപ്പിക്കുന്നു

‘ഒഴിമുറി’,’തലപ്പാവ്’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഒരു കുപ്രസിദ്ധ പയ്യന്‍’. നവംബര്‍ 9നാണ് ചിത്രം റിലീസിനെത്തുന്നത്.