രാകേഷ് ശര്‍മ്മയുടെ ജീവിതം സിനിമയാകുന്നു; നായകനായി ഷാരൂഖ്

ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരിയായ രാകേഷ് ശര്‍മയുടെ ജീവിതകഥയെ ആസ്പദമാക്കി തയാറാക്കുന്ന ചിത്രത്തില്‍ ഷാറൂഖ് ഖാന്‍ മുഖ്യ വേഷത്തില്‍ എത്തും.സാരേ ജഹാ സേ അച്ഛാ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യക്കാരന്റെ ജീവിതം സിനിമയാക്കുകയാണ് ഇപ്പോള്‍. ഷാരൂഖ് ഖാനാണ് രാകേഷ് ശര്‍മ്മയായി അഭിനയിക്കുന്നത്. അഭി മഹേഷ് മത്തായിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

7 ദിവസം, 21 മണിക്കൂര്‍, 40 മിനിറ്റാണ് രാകേഷ് ശര്‍മ ബഹിരാകാശത്ത് ചിലവഴിച്ചത്. അന്‍ജും രാജബാലിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിദ്ധാര്‍ഥ് റോയ് കപൂര്‍, റോണി സ്‌ക്രൂവാല എന്നിവര്‍ ചേര്‍ന്ന് റോയ് കപൂര്‍ ഫിലിംസിന്റെ ബാനറിലും ആര്‍എസ്പിവി ഫിലിംസിന്റെ ബാനറിലുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആമിര്‍ ഖാനാണ് ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. കത്രീന കൈഫും പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് സൂചന.