ഒടിയന്‍ സെറ്റിലെ പീറ്റര്‍ ഹെയ്ന്റെ തമാശ…കാര്‍ ഡ്രിഫ്റ്റിംഗ് കാണാം

തിയേറ്ററിലെത്തും മുന്നേ ഒടിയന്‍ മാണിക്യന് വമ്പന്‍ വരവേല്‍പ്പ് ഒരുക്കാനുള്ള നീക്കങ്ങള്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരും ആരാധകരും തുടങ്ങി കഴിഞ്ഞു. ചിത്രത്തിനായി ആക്ഷനൊരുക്കുന്നത് പീറ്റര്‍ ഹെയ്നാണെന്നതും ആകാംക്ഷജനകമായ ഘടകമാണ്. ഇപ്പോള്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. ആരാധകര്‍ക്ക് ആവേശം പകരാന്‍ റിയല്‍ ആക്ഷന്‍ രംഗം തന്നെ പങ്കുവെച്ചിരിക്കുകയാണ് പീറ്റര്‍ ഹെയ്ന്‍.

ഒടിയന്റെ ലോക്കഷനിലെ തമാശ എന്നു പറഞ്ഞാണ് വാഹനം ഡ്രിഫ്റ്റ് ചെയ്യുന്ന വിഡിയോ ഹെയ്ന്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. മാരുതി സുസുക്കി ബ്രെസയാണ് പീറ്റര്‍ ഹെയ്ന്‍ ഡ്രിഫ്റ്റ് ചെയ്യിക്കുന്നത്.
മധ്യകേരളത്തില്‍ ഒരു കാലത്ത് നിലനിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിര്‍മ്മിക്കുന്നത്. 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാലിന്റെ മാണിക്യന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്.ഡിസംബര്‍ 14 ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ബിഗ് റിലീസായിട്ടാണ് ഒടിയന്‍ തിയേറ്ററുകളിലേക്ക് എത്തുന്നത്. നരേന്‍, സിദ്ദിഖ്, ഇന്നസെന്റ് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.