പ്രേക്ഷകരുടെ പ്രിയങ്കരനായി കള്ളൻ പവിത്രൻ…ആനക്കള്ളൻ റിവ്യൂ

പ്രേക്ഷകരുടെ പ്രിയങ്കരനായി കള്ളൻ പവിത്രൻ…ആനക്കള്ളൻ റിവ്യൂ

ഒരുപാട് കള്ളന്മാരെ ബിഗ് സ്‌ക്രീനിൽ കണ്ടിട്ടുള്ളവരാണ് മലയാളികൾ. ആ കള്ളന്മാരിൽ പലരും ഇന്ന് പ്രേക്ഷകരുടെ മനസ്സിൽ ജീവിക്കുന്നുമുണ്ട്. അതിനുള്ള പ്രധാനകാരണം ആ കള്ളൻമാരിൽ പ്രേക്ഷകർ കണ്ട നന്മയുടെ അംശമാണ്. അത്തരം നന്മയുള്ള ഒരു കള്ളന്റെ കഥ പറഞ്ഞെത്തിയിരിക്കുന്ന ചിത്രമാണ് ബിജു മേനോൻ നായകനായ ആനക്കള്ളൻ. മര്യാദരാമന് ശേഷം സുരേഷ് ദിവാകർ സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ നിർമാണം പഞ്ചവർണതത്തക്ക് ശേഷം സപ്തതരംഗ് സിനിമയാണ്. ചിരിയും സസ്‌പെൻസും പ്രണയവും നൊമ്പരവുമെല്ലാമായി കുടുംബപ്രേക്ഷകർക്ക് ഒരു അസൽ വിരുന്ന് തന്നെയാണ് ആനക്കള്ളൻ