ഇതിഹാസയുടെ രണ്ടാം ഭാഗത്തില്‍ പുതിയ നായകന്‍

ബിനു എസ് സംവിധാനം ചെയ്യ്ത സൂപ്പര്‍ ഹിറ്റ് ചിത്രം ഇതിഹാസയുടെ രണ്ടാം ഭാഗം വരുന്നു. ഇതിഹാസ 2ന്റെ ചിത്രീകരണം ഉടന്‍ തുടങ്ങും. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഇന്ന് പുറത്തുവിട്ടു. ആദ്യ ഭാഗത്തു അനുശ്രീയും, ഷൈന്‍ ടോം ചാക്കോയുമായിരുന്നു മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ രണ്ടാം ഭാഗത്തില്‍ ഇന്ദ്രജിത്തായിരിക്കും നായകനായി എത്തുന്നത്. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ കുറിച്ച് ഒന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

ആദ്യ ഭാഗം ഇറങ്ങി നാല് വര്‍ഷത്തിന് ശേഷമാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാം ഭാഗത്തിന്റെ കഥയും സംവിധാനവും തന്നെയാണ്. രണ്ടു കോടി മുതല്‍ മുടക്കി എടുത്ത ഇതിഹാസ നാലര കോടിയാണ് ബോക്‌സ് ഓഫീസ് കളക്ഷനായി വാരിക്കൂട്ടിയത്. രണ്ടാം ഭാഗം നിര്‍മിക്കുന്നതും രാജേഷ് അഗസ്റ്റിന്‍ ആണ്.