ശ്രദ്ധ കപൂറിന് ഡെങ്കി; ചിത്രീകരണത്തിന് തിരിച്ചടി

ഇന്ത്യന്‍ ബാഡ്മിന്റണ് താരം സൈന നെഹ്വാളിന്റെ ജീവിതകഥ ചിത്രീകരിക്കുന്ന സിനിമയില്‍ സൈനയുടെ വേഷത്തില്‍ അഭിനയിക്കുന്ന ശ്രദ്ധ കപൂറിന് ഡെങ്കി പിടിപെട്ടത് ചിത്രീകരണത്തിന് തിരിച്ചടിയായി. ഇനി അസുഖം ഭേദമായ ശേഷം മാത്രമേ ശ്രദ്ധയുടെ രംഗങ്ങള്‍ ചിത്രീകരിക്കുകയുള്ളൂ.

ഇപ്പോള്‍ സൈനയുടെ ബാല്യകാലം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകന്‍ അമോല്‍ ഗുപ്ത. സൈനയുടെ ജീവിതം ചിത്രീകരിക്കുന്ന സിനിമയില്‍ അഭിനയിക്കുന്നതിലുള്ള തന്റെ സന്തോഷം ശ്രദ്ധ കപൂര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിനായി ശ്രദ്ധ ബാഡ്മിന്റണ്‍ പരിശീലനവും നടത്തിയിരുന്നു.