ദൃശ്യം2 ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇറങ്ങി

ലോക്ഡൗണിന്‌ശേഷം ദൃശ്യം 2 ന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് മോഹന്‍ലാല്‍ തന്റെ പിറന്നാള്‍ ദിനത്തില്‍ പറഞ്ഞതിന് പിന്നാലെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.മോഹന്‍ലാലിനെ കൂടാതെ മീന, കലാഭവന്‍ ഷാജോണ്‍, ആശാ ശരത്, സിദ്ദിഖ്, അന്‍സിബ ഹസന്‍,റോഷന്‍ ബഷീര്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ദൃശ്യം മലയാളത്തിലെ ഏറ്റവും മികച്ച െ്രെകം ത്രില്ലര്‍ സിനിമകളുടെ ഗണത്തിലാണ് ഉള്‍പെടുന്നത്. 50കോടി ക്ലബിലെത്തിയ ആദ്യ മലയാള ചിത്രമെന്ന ഖ്യാതി ദൃശ്യത്തിന് സ്വന്തമാണ്. മലയാളത്തിലെ വമ്പന്‍ വിജയത്തിന്‌ശേഷം ചിത്രം ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ഇന്ത്യന്‍ ഭാഷകളിലും ചൈനീസ്, സിംഹളീസ് എന്നീ വിദേശ ഭാഷകളിലും റീമേക്ക് ചെയ്യപ്പെടുകയും ചെയ്തിരുന്നു.

ദൃശ്യം 2 ത്രില്ലിങ്ങായിരിക്കുമെന്നും, ഏറെ പ്രതീക്ഷയിലാണ് കാത്തിരിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. തിരക്കഥ മുഴുവന്‍ വായിച്ചു. ജീത്തു വളരെ രസകരമായിട്ടാണ് അതിനെ ഒരുക്കിവച്ചിരിക്കുന്നത്. ജോര്‍ജ്ജുകുട്ടിയും ധ്യാനവും ദൃശ്യവുമാക്കെ എല്ലാ മലയാളികളുടെയും മനസ്സില്‍ ഉള്ളതാണ്. ആ കുടുംബത്തിന് എന്താണ് സംഭവിക്കാന്‍പോകുന്നത്, പിടിക്കപ്പെടുമോ,ജോര്‍ജ്ജുകുട്ടി വീണ്ടും രക്ഷകനായി വരുമോ എന്നൊക്കെ അറിയാനുള്ള ആഗ്രഹം ജനങ്ങള്‍ക്കുണ്ടാകുമെന്ന് മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നു.