സൗന്ദര്യവര്‍ധക വ്യവസായവുമായി സല്‍മാന്‍ ഖാന്‍

പുതിയ സൗന്ദര്യവര്‍ധക ബിസിനസ് സംരംഭവുമായി ബോളിവുഡ് മെഗാസ്റ്റാര്‍ സാല്‍മാന്‍ ഖാന്‍. പേഴ്‌സണല്‍ കെയര്‍ ഉത്പന്നങ്ങളാണ് കമ്പനി പുറത്തിറക്കുകയെന്ന് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം പോസ്റ്റ് ചെയ്ത് വീഡിയോയില്‍ പറയുന്നു. ആദ്യഘട്ടത്തില്‍ 72 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള സാനിറ്റൈസര്‍ ഔദ്യോഗിക സൈറ്റിലൂട ലഭ്യമാകും. പിന്നീട് റീട്ടെയില്‍ സ്‌റ്റോറുകളിലൂടെയും വില്‍പ്പനയെക്കെത്തും. ഫ്രഷിന്റെ വെബ്‌സൈറ്റിലെ വിവരങ്ങള്‍ പ്രകാരം 100 മില്ലി കുപ്പിയുടെ സാനിറ്റൈസറിന് 50 രൂപയാണ് വില. 500 മില്ലിയുടേതിന് 250 രൂപയും. കോമ്പോ ഓഫറില്‍ 10 ശതമാനംമുതല്‍ 20ശതമാനംവരെ കിഴിവുമുണ്ടാകും. ഫ്രഷ്(എഫ്ആര്‍എസ്എച്ച്) എന്ന ബ്രാന്‍ഡിലാണ് ഉത്പന്നങ്ങള്‍ പുറത്തിറക്കുക. ആദ്യം ഡിയോഡ്രന്റുകളാണ് ലക്ഷ്യമിട്ടിരുന്നെങ്കിലും ഇപ്പോഴത്തെ സാഹചര്യവും ആവശ്യകതയും കണക്കിലെടുത്ത് സാനിറ്റൈസറുകളാണ് വിപണിയിലെത്തിച്ചിട്ടുള്ളത്.