“ഗോസ്സിപ്പുകൾക്കിടയിലും ഒരുമിക്കാനൊരുങ്ങി ധനുഷും മൃണാളും”; ഒരുങ്ങുന്നത് പീരീഡ് ഡ്രാമ

','

' ); } ?>

ധനുഷിന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രത്തിൽ നായികയാവാനൊരുങ്ങി മൃണാ ഠാക്കൂർ. റിപ്പോർട്ടുകൾ പ്രകാരം പീരീഡ് ചിത്രമായി ഒരുങ്ങുന്ന സിനിമ വമ്പൻ ബജറ്റിൽ ആണ് ചിത്രീകരിക്കുന്നത്. 1960 കളിൽ നടക്കുന്ന കഥയിൽ മൃണാളിനൊപ്പം വമ്പൻ കാസ്റ്റും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. സിനിമയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

നേരത്തെ ധനുഷും മൃണാളും വിവാഹിതരാകുന്നു എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ഗോസിപ്പിക്കുകളോട് മൃണാൾ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇത്തരം ഗോസിപ്പികളുടെ പേരിലല്ല മറിച്ച് താൻ ചെയ്യുന്ന കഥാപാത്രങ്ങളുടെ പേരിലായിരിക്കണമെന്നുമായിരുന്നു മൃണാളിന്റെ പ്രതികരണം.

മൃണാള്‍ നായികയായ സണ്‍ ഓഫ് സര്‍ദാര്‍ 2 വിന്റെ പ്രീമിയറില്‍ നിന്നുള്ളൊരു വീഡിയോയാണ് ഗോസിപ്പുകളുടെ തുടക്കം. എന്നാല്‍ ധനുഷ് തന്റെ നല്ല സുഹൃത്ത് മാത്രമാണെന്നാണ് അന്ന് റിപ്പോര്‍ട്ടുകളോട് മൃണാള്‍ പ്രതികരിച്ചത്. സണ്‍ ഓഫ് സര്‍ദാര്‍ 2വിന്റെ പ്രീമയിറില്‍ കൈ കോര്‍ത്ത് നടന്നു വരുന്നതും, ആലിംഗ്നം ചെയ്തു നില്‍ക്കുന്നതുമായ ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിക്കുന്നത്. മൃണാളിന്റെ പിറന്നാള്‍ ആഘോഷത്തിനും ധനുഷ് പങ്കെടുത്തിരുന്നു. പിന്നീട് ധനുഷ് നായകനായ തേരെ ഇഷ്‌ക് മേമിന്റെ സക്സസ് പാര്‍ട്ടിയിലും മൃണാള്‍ അതിഥിയായി എത്തിയിരുന്നു.

ഇതിനിടെ ധനുഷിനൊപ്പം പ്രവർത്തിക്കാനുള്ള ആഗ്രഹത്തെക്കുറിച്ചും മൃണാൾ മനസുതുറന്നു. ‘മാരി, രാഞ്ജന, ക്യാപ്റ്റൻ മില്ലർ, റായൻ എന്നെ സിനിമകൾ കണ്ടതിന് ശേഷം ഞാൻ ഒരു ധനുഷ് ഫാൻ ആണ്. അസുരനും എനിക്ക് ഇഷ്ടമാണ്. ഒരു ഗംഭീര എഴുത്തുകാരനും സംവിധായകനും ലിറിക് റൈറ്ററും അഭിനേതാവും ആണ് അദ്ദേഹം. മൃണാളിന്റെ വാക്കുകൾ.