ടെഡി ബെയറിനൊപ്പം ആര്യ…ട്രെയിലര്‍ കാണാം

പാവകളെ ഇഷ്ടമുള്ളവരെ തേടി ടെഡി ബെയറിനൊപ്പം ആര്യ എത്തുന്നു. ആര്യ നായകനാകുന്ന ‘ടെഡി’ എന്ന സിനിമയില്‍ ടെഡി ബെയര്‍ സംസാരിക്കുന്നുണ്ട്. ടീസര്‍ ഒരു ദിവസം കൊണ്ട് യൂട്യൂബ് ട്രെന്റിംഗില്‍ ഇടം നേടി. കിടിലന്‍ ആക്ഷന്‍ രംഗങ്ങളുള്ള ടീസര്‍ സസ്‌പെന്‍സ് നല്‍കുന്നുണ്ട്. മനുഷ്യകടത്തുള്‍പ്പെടെ ചിത്രത്തില്‍ പ്രമേയമായി വരുന്നുണ്ട്. ശക്തി സൗന്ദര്‍ രാജനാണ് ചിത്രത്തിന്റെ സംവിധായകന്‍. സംവിധായകന്റേത് തന്നെയാണ് തിരക്കഥയും. സയന്‍സ് ഫിക്ഷന്‍ സിനിമയായ ടിക് ടിക് ടിക്, സോംബി സിനിമയായ മിരുതന്‍ എന്നിവയും നേരത്തെ സംവിധായകന്‍ ഒരുക്കിയിട്ടുണ്ട്.

ഹോളിവുഡില്‍ നേരത്തെ തന്നെ ടെഡി ബെയറിന് ജീവന്‍ വയ്ക്കുന്നതും സംസാരിക്കുന്നതുമായ പ്രമേയത്തില്‍ സിനിമകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇന്ത്യന്‍ സിനിമകളില്‍ വിരളമായേ സംഭവിച്ചിട്ടുള്ളൂ. സയേഷാ സൈഗാളാണ് സിനിമയില്‍ ആര്യയുടെ നായികയായി എത്തുന്നത്. തമിഴിലെയും തെലുങ്കിലെയും പ്രശസ്ത സംഗീത സംവിധായകനായ ഡി ഇമ്മനാണ് സംഗീതമൊരുക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹകന്‍ എസ് യുവ. നരത്തെ ഇറങ്ങിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ഗാനങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. സിനിമ നിര്‍മിച്ചിരിക്കുന്നത് സ്റ്റുഡിയോ ഗ്രീന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജയാണ്.