വര്‍ക്കിയിലെ ഗാനം കാണാം…


നാദിര്‍ഷായുടെ സഹോദരന്‍ സമദ് സുലൈമാന്‍ നായകനായി തിയേറ്ററിലെത്തിയ ചിത്രമാണ് ‘വര്‍ക്കി’. വര്‍ക്കി എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. കഥയിനി നീളുന്നേ എന്ന ഗാനത്തിന് ജ്യോതിഷ് ടി കാശിയാണ് വരികള്‍ എഴുതിയിരിക്കുന്നത്.സുമേഷ് സോമസുന്ദര്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് സമദ് സുലൈമാനും സൗമേഷ് സുന്ദറും ചേര്‍ന്നാണ്. ആദര്‍ശ് വേണുഗോപാലന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദൃശ്യ ദിനേഷാണ് നായികയായെത്തിയത്.