മിക്കി റൂർക്കിനെതിരെ ഗുരുതര ആരോപണവുമായി ബെല്ലാ തോൺ; “ചിത്രീകരണത്തിനിടെ ദുരുപയോഗത്തിന് ഇരയായി”

','

' ); } ?>

ഹോളിവുഡ് നടൻ മിക്കി റൂർക്കിനെതിരെ ഗുരുതര ആരോപണവുമായി നടിയും ഗായികയുമായ ബെല്ലാ തോൺ. ‘ഗേൾ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ റൂർക്ക് തന്നെ ഉപദ്രവിച്ചെന്നായിരുന്നു ബെല്ലയുടെ വെളിപ്പെടുത്തൽ. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് അവർ തന്റെ അനുഭവങ്ങൾ പങ്കുവച്ചത്.

“ജീവിതത്തിൽ ഉണ്ടായ ഏറ്റവും മോശം അനുഭവങ്ങളിൽ ഒന്നാണ് അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചപ്പോൾ അനുഭവിച്ചത്,” എന്നാണ് ബെല്ല പറഞ്ഞത്. ചിത്രത്തിൽ മിക്കിയുമായി ഒരുമിച്ചുള്ള രംഗം ചിത്രീകരിക്കുമ്പോഴാണ് സംഭവം നടന്നത്. ബെല്ലയുടെ വെളിപ്പെടുത്തലിന്റെ പ്രകാരം, കൈകൾ പിന്നിലേക്ക് ബന്ധിക്കപ്പെട്ട നിലയിൽ മുട്ടിൽ നിൽക്കുന്ന ഒരു രംഗത്തിന്റെ ചിത്രീകരണത്തിനിടയിൽ, മിക്കി റൂർക്ക് ലോഹ ഗ്രൈൻഡർ ഉപയോഗിച്ച് അഭിനയത്തിനുപകരം തന്റെ ജനനേന്ദ്രിയത്തിൽ അതിനെ അനാവശ്യമായി പ്രയോഗിച്ചു. ഇതു കാരണം തന്റെ പെൽവിക് അസ്ഥിയിൽ പരിക്ക് സംഭവിച്ചെന്നും ബെല്ല പറയുന്നു. കൂടാതെ റൂർക്ക് ഒരു കാറിലുള്ള രംഗത്തിൽ തന്റെ ശരീരത്തിൽ മുഴുവൻ അഴുക്ക് തേച്ചതായ മറ്റൊരു സംഭവം ബെല്ല വിശദീകരിച്ചു.

ഇതിനിടയിൽ, കഴിഞ്ഞദിവസം ഗായിക ജോജോ സിവക്കെതിരേ റൂർക്ക് നടത്തിയ അധിക്ഷേപപരമായ പരാമർശങ്ങൾക്ക് സാമൂഹ്യമാധ്യമങ്ങളിൽ റൂർക്കിന് വിമർശനം കേൾക്കേണ്ടിവന്നിരുന്നു. ഇതോടെയാണ് ബെല്ലാ തോൺ തന്റെ ദുഃഖാനുഭവം തുറന്നെഴുതിയത്.

അതേസമയം, ആരോപണങ്ങൾ തീർത്തും നിഷേധിച്ച് മിക്കി റൂർക്കിന്റെ പ്രതിനിധികൾ വാർത്താക്കുറിപ്പ് പുറത്തിറക്കി. എല്ലാ കക്ഷികളോടും ബഹുമാനം പുലർത്തുന്നതിന്റെ ഭാഗമായി, റൂർക്ക് ഇപ്പോള്‍ കൂടുതല്‍ പ്രതികരണങ്ങളിൽ നിന്നും വിട്ടുനിൽക്കുകയാണ്. എന്നാൽ ഉചിതമായ ഏതൊരു അന്വേഷണത്തോടും അദ്ദേഹം പൂർണ്ണമായും സഹകരിക്കുമെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.