അജിത്തിന്റെ ‘ഗുഡ് ബാഡ് അഗ്ലി’യിൽ അനുമതിയില്ലാതെ ഗാനങ്ങൾ ഉപയോഗിച്ചെന്ന് ഇളയരാജ, നിർമ്മാതാക്കൾക്ക് വക്കീൽ നോട്ടീസ്

','

' ); } ?>

ചിത്രത്തിൽ അനുമതിയില്ലാതെ തന്റെ ഗാനങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ സംഗീത സംവിധായകൻ ഇളയരാജ നടൻ അജിത്തിന്റെ പുതിയ ചിത്രം ഗുഡ് ബാഡ് അഗ്ലിയുടെ നിർമ്മാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ചു. മൈത്രി മൂവി മേക്കേഴ്‌സ് നിർമിച്ച ചിത്രത്തിൽ തന്റെ മൂന്ന് ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചതാണ് പരാതിയെന്ന് ഇളയരാജയുടെ അഭിഭാഷകൻ നോട്ടീസിൽ ചൂണ്ടിക്കാണിക്കുന്നു. ഇതിന് പരിഹാരമായി അഞ്ചുകോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.

ഏഴ് ദിവസത്തിനുള്ളിൽ അതിവേഗം ഗാനങ്ങൾ സിനിമയിൽ നിന്ന് നീക്കണമെന്ന് നിർമാതാക്കൾക്ക് അയച്ച നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ചിത്രം ഏപ്രിൽ 10ന് തിയേറ്ററുകളിൽ എത്തി. അജിത്തിനൊപ്പം തൃഷ, അർജുൻ ദാസ്, പ്രിയ വാര്യർ, പ്രഭു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം തിയേറ്ററിൽ വിജയകരമായി ഓടുന്ന സാഹചര്യത്തിലാണ് ഇളയരാജയുടെ കർശന നടപടികൾ.

ഇത് ആദ്യമായല്ല ഇളയരാജ അനുമതിയില്ലാതെ പാട്ടുകൾ ഉപയോഗിച്ചെന്നാരോപിച്ച് നടപടി സ്വീകരിക്കുന്നത്. നേരത്തെയും മഞ്ഞുമ്മൽ ബോയ്സ് എന്ന മലയാളചിത്രത്തിൽ ‘കണ്മണി അൻപോട്’ എന്ന പ്രശസ്തഗാനം ഉപയോഗിച്ചതിന് അദ്ദേഹം സമാനരീതിയിൽ നിയമനടപടി സ്വീകരിച്ചിരുന്നു.