തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ തെറിക്കട്ടെ; കസബ സിനിമയ്‌ക്കെതിരെയുളള നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് പാർവതി

','

' ); } ?>

കസബ സിനിമയ്‌ക്കെതിരെ മുൻപ് നടത്തിയ വിമർശനങ്ങളിൽ പൂർണമായി ഉറച്ചുനിൽക്കുന്നതായും ആ നിലപാട് സിനിമാമേഖലയിൽ ഗുണപരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ടെന്നും നടി പാർവതി തിരുവോത്ത്. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. ഒരു സിനിമയുടെ പേര് പറഞ്ഞതിന്റെ പേരിൽ സിനിമാഘടന തകരുകയാണെങ്കിൽ തകരട്ടെ എന്നും എല്ലാവരെയും ഉൾക്കൊള്ളുന്ന മികച്ചൊരു ഘടനയാണ് വരേണ്ടതെന്നും പാർവതി വ്യക്തമാക്കി. സൈബർ ആക്രമണങ്ങൾ നേരിട്ടിട്ടും തനിക്ക് മാത്രം ചെയ്യാൻ കഴിയുന്ന വേഷങ്ങളുമായി സമീപിക്കുന്നവരുണ്ടെന്നും അർഹതപ്പെട്ടത് ചോദിക്കാൻ സഹപ്രവർത്തകർക്ക് മാതൃകയാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും നടി കൂട്ടിച്ചേർത്തു.

യുവജനങ്ങളുടെ പിന്തുണയാൽ ഉന്നതങ്ങളിലെത്തിയ ശേഷം ജന്തർ മന്തർ പ്രക്ഷോഭം പോലുള്ള നിർണായക ജനകീയ വിഷയങ്ങളിൽ താരങ്ങൾ മൗനം പാലിക്കുന്നത് ഏകപക്ഷീയമായ ബന്ധം പോലെയാണെന്നും പാർവതി വിമർശിച്ചു. ടിക്കറ്റുകൾ വാങ്ങി സിനിമ വിജയിപ്പിക്കുന്ന സാധാരണക്കാരുടെ സമരമുഖങ്ങളിൽ മുഖം തിരിഞ്ഞുനിൽക്കുന്നത് ശരിയല്ല. തന്റെ ചിത്രങ്ങൾ എല്ലാ വിഭാഗം ജനങ്ങളും കാണുന്നുണ്ടെന്നും നടി പറഞ്ഞു. ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ ആണ് പാർവതിയുടെ പുതിയ സിനിമ.

പാർവതിയുടെ വാക്കുകൾ;

എന്ത് തന്നെ സംഭവിച്ചാലും സിനിമാ രം​ഗം അക്കാരണം കൊണ്ട് മെച്ചപ്പെട്ടതിൽ അതിനൊരു കാരണമായതിൽ എനിക്ക് സന്തോഷമുണ്ട്. അതിന് വേണ്ടി ഉപയോ​ഗിക്കപ്പെട്ട ചാനൽ ആയതിൽ എനിക്ക് സന്തോഷമുണ്ട്. തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ തെറിക്കട്ടെ എന്ന പഴമൊഴിയുണ്ട്. അത്രയും ദുർബലമാണെങ്കിൽ, ഒരു സിനിമയുടെ പേര് പറഞ്ഞതിന്റെ പേരിൽ സിനിമാ

രം​ഗത്തെ ഘടന തകരുമെങ്കിൽ തകരട്ടെ. മെച്ചപ്പെട്ടത് രൂപീകരിക്കാം. എല്ലാവരെയും ഉൾക്കൊള്ളുന്നത്. അത്രയധികം ആക്രമിക്കപ്പെട്ടിട്ടും നിങ്ങൾക്ക് മാത്രമേ ഈ റോൾ ചെയ്യാൻ പറ്റൂ എന്ന് പറഞ്ഞ് സമീപിക്കുന്നവരുണ്ട്. തനിക്കർഹതപ്പെട്ടത് ചോദിക്കാൻ അഭിനേതാക്കൾക്ക് മാതൃകയായതിൽ എനിക്ക് സന്തോഷമുണ്ട്. അങ്ങനെ പറഞ്ഞത് കൊണ്ട് അവൾക്ക് സംഭവിച്ചത് കണ്ടോ എന്ന് പറയുന്ന ഉദാഹരണമല്ല താൻ എന്നും പാർവതി തിരുവോത്ത് പറഞ്ഞു. സാധാരണക്കാരായ ആളുകളെക്കാെണ്ട് നിലയും സ്വാധീനവും ഉണ്ടായവർ സിനിമാ

രം​ഗത്തുണ്ട്. പ്രത്യേകിച്ചും വിദ്യാർത്ഥികൾ കാരണം. യുവത കാരണം സിനിമകൾ ഹിറ്റായവർ യുവത പ്രശ്നത്തിലാകുമ്പോൾ മൗനം പാലിക്കുന്നത് വേദനാജനകമാണ്. കാരണം അവർ ആ പവറിലെത്തിയത് യുവത കാരണമാണ്. എന്നിട്ട് അവരുടെ കാര്യത്തിൽ മൗനം പാലിക്കുന്നു. വൺ സെെഡ് റിലേഷൻഷിപ്പ് പോലെയാണത്. അത് ശരിയല്ല.

എന്റെ കാര്യത്തിൽ അങ്ങനെയല്ല. എല്ലാ പ്രായത്തിലുമുള്ളവർ എന്റെ സിനിമ കാണുന്നുണ്ട്. എന്നാൽ ഈ വിഷയത്തിൽ സംസാരിക്കാതിരുന്നവരുടെ സിനിമകൾക്ക് പാലഭിഷേകം വരെ നടത്തിയിട്ടുണ്ട്. ഭക്ഷണത്തിന് വകയില്ലാത്തവരോ, അഴിമതിയുള്ള സിസ്റ്റം കാരണം വിദ്യഭ്യാസം മുടങ്ങിപ്പോയവരോ എന്നിട്ടും ഇവരുടെ സിനിമ കാണാൻ 50 രൂപ ചെലവാക്കുന്നു. എന്നാൽ ഇവർ ലാത്തി ചാർജ് നേരിടുമ്പോൾ ഒന്നും താരങ്ങൾ ഒന്നും മിണ്ടാതിരിക്കുന്നു. അത് തെറ്റാണെന്നും പാർവതി തിരുവോത്ത് പറയുന്നു.

പ്രഥമദൃഷ്ട്യാ കുറ്റക്കാർ ആണ് പാർവതി തിരുവോത്തിന്റെ പുതിയ സിനിമ.

Leave a Reply

Your email address will not be published. Required fields are marked *