കൂടത്തായിക്ക് ശേഷം വേലു നാച്ചിയാര്‍, സന്തോഷം പങ്കുവെച്ച് മുക്ത

പുതിയ കഥാപാത്രവുമായി അിനയലോകത്ത് സജീവമാവുകയാണ് മുക്ത. ഫഌവഴ്‌സ് ചാനലില് സംപ്രേഷണം ചെയ്ത കൂടത്തായി എന്ന സീരിയല്‍ അവസാനിച്ചത് അടുത്തിടെയായിരുന്നു. സിനിമ ചെയ്തിരുന്നപ്പോള്‍ ഉള്ളതിനേക്കാളും മികച്ച സ്വീകരണമാണ് കൂടത്തായിയില് നിന്നും ലഭിച്ചതെന്ന് മുക്ത പറഞ്ഞിരുന്നു. സംഭവകഥയുമായെത്തിയ പരമ്പരയിലെ അവസരം മൂന്ന് തവണ താന്‍ വേണ്ടെന്ന് വെച്ചിരുന്നതായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. നെഗറ്റീവ് കഥാപാത്രമായതിനാല്‍ ചെയ്താല്‍ ശരിയാവുമോയെന്ന തരത്തിലുള്ള ഭയമായിരുന്നു അലട്ടിയത്. ഡോളിയായി ശരിക്കും ജീവിക്കുകയായിരുന്നു മുക്ത. നാളുകളെടുത്താണ് ഈ കഥാപാത്രം മനസ്സില്‍ നിന്നും പോയതെന്നും താരം പറഞ്ഞിരുന്നു.

വീട്ടിലെ വിശേഷങ്ങളെക്കുറിച്ചും കരിയറിലെ കാര്യങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞ് മുക്ത എത്താറുണ്ട്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി തിളങ്ങി നിന്നിരുന്ന താരം വിവാഹത്തോടെയായിരുന്നു അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തത്. വര്‍ഷങ്ങള്‍ക്കിപ്പുറം മികച്ച കഥാപാത്രത്തിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് താരം. രണ്ടാംവരവില്‍ ആരാധകര്‍ ഗംഭീര പിന്തുണയാണ് താരത്തിന് തിരിച്ച് നല്‍കുന്നത്.