ശ്രീനാഥ് ഭാസിക്കെതിരെ ക്രിസ്ത്യന്‍ മതവാദികളുടെ പ്രതിഷേധം

ശ്രീനാഥ് ഭാസിയെ വിശുദ്ധനായി ചിത്രീകരിച്ചതിനെതിരെ ക്രിസ്ത്യന്‍ മതവാദികളുടെ പ്രതിഷേധം ശക്തമാകുന്നു. ഡാനി മാത്യു എന്നയാളുടെ ഇസ്റ്റഗ്രാം പ്രൊഫൈലില് പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെയാണ് പ്രതിഷേധം. സംഭവത്തില് പ്രതികരണം ഉയരണമെന്നും കണ്ടില്ലെന്ന് നടിക്കരുതെന്നും ‘വിശ്വാസികള്‍’ ആവശ്യപ്പെടുന്നു.

പോസ്റ്റില് പറയുന്നത് ഇങ്ങനെ, ‘ ഇന്നലെ ഒരു ഇന്സ്റ്റഗ്രാം അക്കൗണ്ട് എന്റെ ശ്രദ്ധയില്‌പ്പെട്ടു. വളരെ സങ്കടം തോന്നി. ഞാന്‍് ഒരു നല്ല കുടുംബത്തില് ജനിച്ച ക്രിസ്ത്യാനിയാണ്. എല്ലാ മതങ്ങളേയും റെസ്‌പെക്ട് ചെയ്യാറുണ്ട്. പക്ഷേ അനീതിക്കെതിരെ പ്രതികരിക്കുമെന്നത് സത്യമാണ്. ആ അക്കൗണ്ടിലുള്ള പല ചിത്രങ്ങലും എങ്ങനെയുള്ളതാണെന്ന് നിങ്ങള് കാണുമ്പോള്‍ മനസിലാകും. ശ്രീനാഥ് ഭാസിയുടെ ഫോട്ടോ എടുത്ത് ക്രിസ്തുവിനെ മോശമായി ചിത്രീകരിച്ചിരിക്കുന്നു.

മുഹമ്മദിന്റെ പേര് എഴുതിയപ്പോള് കൈ അറുത്തുമാറ്റിയ നാടാണ് നമ്മുടേത് ആ രീതിയില് ഒന്നും നാം പ്രതിക്ഷേധിക്കണ്ട അത് നമ്മുടെ രീതിയല്ല പ്രതിരോധം ഒരു തെറ്റല്ല എന്ന് നാം ഇനിയെങ്കിലും മനസിലാക്കണം.’ ചിത്രത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ടുള്ള പോസ്റ്റില് നവ്യ മേരി ജോസഫ് എന്നയാള് പ്രതികരിച്ചു. പ്രതികരിക്കാതെ ഇരിക്കുന്നത് കൊണ്ടാണ് ഇവിടേം വരെ എത്തിയത്, ഇനിയത് നടക്കില്ല.’ എന്നാണ് എ ബി അബ്രാഹം എന്നയാളുടെ കമന്റ്.