നടി പാര്‍വതി കൃഷ്ണ അമ്മയായി

പ്രേഷകരുടെ ഇഷ്ട ടെലിവിഷന്‍ താരമായ പാര്‍വതിയുടെ ഗര്ഭകാല വിശേഷങ്ങളായിരുന്നു കുറച്ച നാളുകളായി സോഷ്യല് മീഡിയയില് തരംഗം സൃഷ്ടിച്ചത്. കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിനൊപ്പം ആശംസകള് അറിയിച്ച് കൊണ്ട് പാര്‍വതിയുടെ ഇന്സ്റ്റാഗ്രാമില് സ്‌റ്റോറിയായി കൊടുത്ത ചിത്രത്തിലൂടെയാണ് കുഞ്ഞതിഥി എത്തിയ വിവരം പുറംലോകം അറിഞ്ഞത്.ബാലഗോപാലാണ് പാര്‍വതിയുടെ ഭര്‍ത്താവ്. നിറവയറില് ഡാന്‍സ് കളിക്കുന്ന പാര്‍വതിയുടെ വീഡിയോ വ്യാപകമായി വിമര്‍ശനങ്ങള്ക്ക് വഴിയൊരുക്കിയിരുന്നു. സുരരൈ പോട്രിലെ കാട്ടുപയലേ എന്ന ഗാനത്തിനൊപ്പം ആയിരുന്നു നടി ചുവടുവെച്ചത്. എന്നാല്‍ വിമര്‍ശകര്‍ക്ക് എല്ലാം കിടിലന്‍ മറുപടി നല്‍കികൊണ്ട് താരം തന്റെ ചിത്രങ്ങള്‍ വീണ്ടും പങ്കുവെച്ചുകൊണ്ടേയിരുന്നു. ആദ്യത്തെ കണ്മണിയെ വരവേറ്റ താരകുടുംബവും ആഹ്ലാദത്തിലാണ്.

ഇപ്പോഴിതാ നടിയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. അച്ഛന്റെയും അമ്മയുടെയും മകന്‌റെയും കൈ കാണിച്ചുളള ഒരു മനോഹര വീഡിയോ ആണ് പാര്‍വതി പങ്കുവെച്ചിരിക്കുന്നത്. ഒപ്പം സുഖ പ്രസവമാണെന്നും അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും നടി കുറിച്ചു. അതേസമയം പാര്‍വതി കൃഷ്ണയുടെ പുതിയ വീഡിയോയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. നടിയുടെ പോസ്റ്റിന് താഴെ പേളി മാണി, ശ്രീനിഷ് അരവിന്ദ്, സാധിക വേണുഗോപാല്‍ ഉള്‍പ്പെടെയുളളവരും കമന്റുകളുമായി എത്തിയിരുന്നു. സൂര്യകാന്തി എന്ന ടെലിഫിലിമിലൂടെയാണ് പാര്‍വതി അഭിനയരംഗത്തേക്ക് എത്തിയത്. നാലാം ക്ലാസില്‍ പഠിക്കുന്ന സമയത്തായിരുന്നു നടിയുടെ അരങ്ങേറ്റം. പിന്നാലെ നിരവധി മ്യൂസിക്ക് ആല്‍ബങ്ങളിലും പാര്‍വതി അഭിനയിച്ചു. കെ കെ രാജീവ് പരമ്പരകളായ അമ്മമാനസം, ഈശ്വരന്‍ സാക്ഷി, ബൈജു ദേവരാജ് സീരിയലായ രാത്രിമഴ എന്ന പരമ്പരകളിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. കൂടാതെ ഏതാനും സിനിമകളിലും അഭിനയിച്ചു താരം. കൂടാതെ ഹ്രസ്വ ചിത്രങ്ങളിലും പാര്‍വതി എത്തിയിരുന്നു. അമ്മയാവാന്‍ പോവുന്ന സന്തോഷം അടുത്തിടെയാണ് നടി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. അന്ന് 9ാം മാസം ഗര്‍ഭിണിയാണെന്നും വൈകാതെ തന്നെ ഞങ്ങള്‍ മൂന്നാവും എന്നും ഭര്‍ത്താവ് ബാലഗോപാലിനൊപ്പമുളള ചിത്രം പങ്കുവെച്ച് നടി കുറിച്ചിരുന്നു.