‘ഒരുപ്പോക്കന്‍ ‘കോട്ടയത്ത് ചിത്രീകരണം തുടങ്ങി

ഇന്ദ്രന്‍സ്,ജാഫര്‍ ഇടുക്കി,ജോണി ആന്റണി,ഡയാന ഹമീദ്,ബേബി കാശ്മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹരിനാരായണന്‍ കെ എം സംവിധാനം ചെയ്യുന്ന ‘ഒരുപ്പോക്കന്‍ ‘ എന്ന ചിത്രത്തിന്റെ ചിത്രീകരണം കോട്ടയം പുതുപ്പള്ളി ദര്‍ശന സിഎംഐ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ ആരംഭിച്ചു.സുധീഷ്,ഐ എം വിജയന്‍,അരുണ്‍ നാരായണന്‍,സുനില്‍ സുഖദ,സിനോജ് വര്‍ഗ്ഗീസ്,കലാഭവന്‍ ജിന്റോ,ശിവദാസ് കണ്ണൂര്‍,ഗൗതം ഹരിനാരായണന്‍, സുരേന്ദ്രന്‍ കാളിയത്ത്,സൗമ്യ മാവേലിക്കര,അപര്‍ണ്ണ ശിവദാസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ദക്ഷിണ കാശി പ്രൊഡക്ഷന്റെ ബാനറില്‍ സുധീഷ് മോന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സെല്‍വ കുമാര്‍ എസ് നിര്‍വ്വഹിക്കുന്നു.സുവര്‍ദ്ധന്‍, അനൂപ് തൊഴുക്കര എന്നിവര്‍ എഴുതിയ വരികള്‍ക്ക് ഉണ്ണി നമ്പ്യാര്‍ സംഗീതം പകരുന്നു.ഗായകര്‍-വിജയ് യേശുദാസ്, സിത്താര കൃഷ്ണകുമാര്‍ എന്നിവരാണ് ഗായകര്‍.ഗോപിനാഥന്‍ പാഞ്ഞാള്‍,സുജീഷ് മോന്‍ ഇ എസ് എന്നിവര്‍ ചേര്‍ന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.എഡിറ്റര്‍-അച്ചു വിജയന്‍.പ്രൊജക്റ്റ് ഡിസൈനര്‍-സുധീര്‍ കുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മുകേഷ് തൃപ്പൂണിത്തുറ,കല-ജീമോന്‍ എന്‍ എം, മേക്കപ്പ്-സുധീഷ് വണ്ണപ്പുറം,കോസ്റ്റ്യൂംസ്-അക്ഷയ പ്രേംനാഥ്,സ്റ്റില്‍സ്-എബിന്‍ സെല്‍വ,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രാഹുല്‍ കൃഷ്ണ, അസോസിയേറ്റ് ഡയറക്ടര്‍-ഗൗതം ഹരിനാരായണന്‍,എ ജി അജിത്കുമാര്‍, നൃത്തം-ശ്രീജിത്ത് പി ഡാസ്ലേഴ്‌സ്,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-സന്തോഷ് ചങ്ങനാശ്ശേരി,ലോക്കേഷന്‍ മാനേജര്‍-നിധീഷ്,പി ആര്‍ ഒ-എ എസ് ദിനേശ്.