നാച്ചുറല്‍ സ്റ്റാര്‍ നാനിയുടെ നാനി32 പ്രഖ്യാപിച്ചു

നാച്ചുറല്‍ സ്റ്റാര്‍ നാനി നായകനാവുന്ന ഡിവിവി എന്റര്‍ടൈന്‍മെന്‍സിന്റെ പുതിയ ചിത്രം നാനി32 പ്രഖ്യാപിച്ചു. ഡിവിവി ദനയ്യയും കല്യാണ്‍ ദാസരിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന നാനി32 സുജീത്താണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് 29ന് തിയറ്റര്‍ റിലീസ് ചെയ്യുന്ന നാനി-വിവേക് ആത്രേയ ചിത്രം ‘സരിപോദാ ശനിവാരം’വും ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദനയ്യയും കല്യാണ്‍ ദാസരിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. റൊമാന്റിക് കോമഡി ത്രില്ലര്‍ ‘റണ്‍ രാജാ റണ്‍’ എന്ന ചിത്രത്തിലൂടെയാണ് സുജീത്ത് തെലുങ്ക് സിനിമയില്‍ സംവിധായകനായ് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് പ്രഭാസിനെ നായകനാക്കി ‘സാഹോ’ എന്ന ചിത്രം സംവിധാനം ചെയ്തു. സത്യരാജ്, അരവിന്ദ് ആകാശ് എന്നിവര്‍ കേന്ദ കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2003-ല്‍ പുറത്തിറങ്ങിയ ‘സേന’യും സുജീത്താണ് സംവിധാനം ചെയ്തത്.

സുജീത്ത് തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിക്കുന്ന പവര്‍ സ്റ്റാര്‍ പവന്‍ കല്യാണ്‍ ചിത്രം ‘ഒജി’യുടെ നിര്‍മ്മാണത്തിന്റെ മധ്യത്തിലാണ് സുജീത്തിന്റെ അടുത്ത ചിത്രമായ നാനി32 പ്രഖ്യാപിച്ചത്. ‘അക്രമാസക്തനായ ഒരു മനുഷ്യന്‍ അഹിംസയിലേക്ക് തിരിയുമ്പോള്‍ അവന്റെ ലോകം തലകീഴായി മാറുന്നു’, ഇതാണ് ചിത്രത്തിന്റെ സ്റ്റോറി ലൈന്‍. 2025-ല്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. പിആര്‍ഒ: ശബരി.