ഹക്കീം ഷാജഹാന്‍ ചിത്രം ‘കടകന്‍’ന്റെ പോസ്റ്റര്‍ ലോകേഷ് കനകരാജ് റിലീസ് ചെയ്തു

മാര്‍ച്ച് 1ന് തിയറ്റര്‍ റിലീസ് ചെയ്യുന്ന ഹക്കീം ഷാജഹാന്‍ ചിത്രം ‘കടകന്‍’ന്റെ പോസ്റ്റര്‍ ലോകേഷ് കനകരാജ് റിലീസ് ചെയ്തു. നവാഗതനായ സജില്‍ മമ്പാട് കഥയും സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രം നിലമ്പൂരിന്റെ പശ്ചാത്തലത്തില്‍ ചാലിയാറിന്റെ കഥയാണ് പറയുന്നത്. ബോധി, എസ് കെ മമ്പാട് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയത്. ഇതൊരു ഫാമിലി എന്റര്‍ടൈനര്‍ സിനിമയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ഖലീലാണ് നിര്‍മ്മാതാവ്.

‘പ്രണയ വിലാസം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹക്കീം ഷാജഹാന്‍ നായകനാവുന്ന ‘കടകന്‍’ലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ ഹരിശ്രീ അശോകന്‍, രഞ്ജിത്ത്, നിര്‍മല്‍ പാലാഴി, ബിബിന്‍ പെരുംമ്പിള്ളി, ജാഫര്‍ ഇടുക്കി, സോന ഒളിക്കല്‍, ശരത്ത് സഭ, ഫാഹിസ് ബിന്‍ റിഫായ്, മണികണ്ഠന്‍ ആര്‍ ആചാരി, സിനോജ് വര്‍ഗ്ഗീസ്, ഗീതി സംഗീത തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറും ചിത്രത്തിലെ മൂന്ന് ഗാനങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഗോപി സുന്ദറിന്റെതാണ് സംഗീതം.

ബേബി ജീന്‍ വരികളെഴുതി ആലപിച്ച ടൈറ്റില്‍ സോങ്ങ് ‘കുരുക്ക്’ സിനിമയുടെ പ്രമേയം വ്യക്തമാക്കുന്ന വിധത്തില്‍ ആനിമേഷനിലൂടെയാണ് ദൃശ്യാവിഷ്‌ക്കരിച്ചത്. ആദ്യ ഗാനം ‘ചൗട്ടും കുത്തും’ ഫോള്‍ക്ക്ഗ്രാഫറും സംഘവും ചേര്‍ന്നാണ് ആലപിച്ചത്. ഫോള്‍ക്ക്ഗ്രാഫര്‍ തന്നയാണ് വരികള്‍ രചിച്ചത്. ഷംസുദ് എടരിക്കോട് വരികള്‍ ഒരുക്കിയ രണ്ടാമത്തെ ഗാനം ‘അജപ്പമട’ ഹനാന്‍ ഷാ, സല്‍മാന്‍ എസ് വി, ബാദുഷ ബി എം, ദന റാസിക്ക് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചത്. ഈ മൂന്ന് ഗാനങ്ങളും റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലായത്. ട്രെയിലര്‍ വണ്‍ മില്യണ്‍ വ്യൂവ്‌സും കടന്ന് യൂ ട്യൂബ് ട്രെന്‍ഡിങ്ങിലാണ്.

ഛായാഗ്രഹണം: ജാസിന്‍ ജസീല്‍, ചിത്രസംയോജനം: ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: അര്‍ഷാദ് നക്കോത്ത്, സൗണ്ട് ഡിസൈന്‍: ജിക്കു, റി-റെക്കോര്‍ഡിംങ് മിക്‌സര്‍: ബിബിന്‍ ദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബിച്ചു, സെക്കന്‍ഡ് യൂണിറ്റ് ഡിഒപി: ടി ഗോപാല്‍കൃഷ്ണ, ആക്ഷന്‍: ഫീനിക്‌സ് പ്രബു, പിസി സ്റ്റണ്ട്, തവസി രാജ്, വസ്ത്രാലങ്കാരം: റാഫി കണ്ണാടിപറമ്പ, മേക്കപ്പ്: സജി കാട്ടാക്കട, ഗാനങ്ങള്‍: ഷംസുദ് എടരിക്കോട്, അതുല്‍ നറുകര, ബേബി ജീന്‍, കോറിയോഗ്രഫി: റിഷ്ദാന്‍, അനഘ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: നസീര്‍ കാരത്തൂര്‍, പ്രൊജക്റ്റ് ഡിസൈനര്‍: ബാബു നിലമ്പൂര്‍, വി.എഫ്.എക്‌സ് & ടൈറ്റില്‍ ആനിമേഷന്‍: റോ ആന്‍ഡ് ന്യൂ സ്റ്റുഡിയോസ്, സ്റ്റില്‍സ്: എസ്ബികെ ഷുഹൈബ്, പബ്ലിസിറ്റി ഡിസൈന്‍: കൃഷ്ണപ്രസാദ് കെ വി, പിആര്‍ഒ: ശബരി.