“ക്രിയേറ്റീവായ സിനിമകൾ വന്നാൽ സർക്കാർ പിന്തുണച്ച് അടുത്തവർഷം കുട്ടികളുടെ സിനിമയും പരിഗണിക്കും”; സജി ചെറിയാൻ

','

' ); } ?>

കുട്ടികളുടെ സിനിമകള്‍ക്കുള്ള അവാര്‍ഡ് പ്രഖ്യാപിക്കാത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. എസ്‌സി/ എസ്ടിക്കും സ്ത്രീകൾക്കും പ്രൊമോഷൻ കൊടുക്കുന്നതുപോലെ, ക്രിയേറ്റീവായ സിനിമകൾ വന്നാൽ വേണമെങ്കിൽ സർക്കാർ കൂടെ പിന്തുണച്ച് അടുത്തവർഷം കുട്ടികളുടെ സിനിമകൾക്കും അവാർഡ് ലഭിക്കുന്നതിലേക്ക് നിലപാടെടുക്കുമെന്ന് സജി ചെറിയാൻ പറഞ്ഞു. കൂടാതെ മമ്മൂക്കയ്ക്ക് അവാർഡ് കിട്ടിയത് കേരളത്തിൽ മൊത്തം ആളുകളും കണ്ടതുകൊണ്ടൊന്നുമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ജൂറി ആർക്കാണോ അവാർഡുകൾ തീരുമാനിക്കുന്നത്, അത് മാധ്യമങ്ങൾക്കുമുന്നിൽവെച്ചാണ് തുറക്കുന്നത്. അത് ഞാൻ മന്ത്രിയായപ്പോൾ എടുത്ത തീരുമാനമാണ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ പ്രഖ്യാപിച്ച ഒരു അവാർഡിലും പരാതിയുണ്ടായിട്ടില്ല. പരാതികളില്ലാതെ മികച്ച പ്രഖ്യാപനമാണ് ഇന്നലെ നടന്നത്’, കുട്ടികളുടെ നാലു സിനിമകൾ ഈ വർഷത്തെ അവാർഡിനുവേണ്ടി വന്നിരുന്നു. രണ്ട് സിനിമകൾ അവസാന ലാപ്പിലേക്ക് എത്തി. ക്രീയേറ്റീവായ സിനിമയായി ജൂറി അവ രണ്ടിനേയും കണ്ടില്ല. അവാർഡ് കൊടുക്കാൻ പാകത്തിലേക്ക് ആ സിനിമകൾ എത്തിയില്ല എന്ന് വിലയിരുത്തി’. എസ്‌സി/ എസ്ടിക്കും സ്ത്രീകൾക്കും പ്രൊമോഷൻ കൊടുക്കുന്നതുപോലെ, ക്രിയേറ്റീവായ സിനിമകൾ വന്നാൽ വേണമെങ്കിൽ സർക്കാർ കൂടെ പിന്തുണച്ച് അടുത്തവർഷം കുട്ടികളുടെ സിനിമകൾക്കും അവാർഡ് ലഭിക്കുന്നതിലേക്ക് മാറ്റിയെടുക്കാൻ കഴിയും. ആ കാര്യത്തിൽ നിലപാടെടുക്കും. സിനിമാ മേഖലയിലെ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കും’, സജി ചെറിയാൻ പറഞ്ഞു

‘പരിഗണനയ്ക്ക് വന്നത് അവാർഡ് നൽകാൻ കഴിയുന്ന സിനിമകളായി ജൂറി കണ്ടില്ല. അതിൽ അവർ സങ്കടപ്പെടുന്നുണ്ട്. നമ്മുടെ കുറവായി കാണേണ്ട. നമ്മൾ അത് പരിഹരിക്കുക. വിമർശനങ്ങളിൽ എന്തിനാണ് വിഷമിക്കുന്നത്, നൂറുകണക്കിന് സിനിമയാണ് കേരളത്തിൽ പിറക്കുന്നത്. ചെറിയ കാര്യമല്ല. ഭൂരിപക്ഷം ചിത്രങ്ങളും പരാജയപ്പെടുകയാണ്. മമ്മൂക്കയ്ക്ക് അവാർഡ് കിട്ടിയത് കേരളത്തിൽ മൊത്തം ആളുകളും കണ്ടതുകൊണ്ടൊന്നുമല്ല. നല്ല ഒന്നാംന്തരം സിനിമയാണ്, പക്ഷേ എത്രപേർ കണ്ടു. പ്രശ്നം ഗൗരമായി കാണുന്നുണ്ട്. ആളുകൾക്ക് താത്പര്യമുള്ള സിനിമകൾ വരണം. എന്നാൽ, മൂല്യമുള്ള സിനിമകളും വേണം. എല്ലാംകൂടെ ചേരുന്നതാണല്ലോ സിനിമ’, സജി ചെറിയാൻ കൂട്ടിച്ചേർത്തു