‘മാമാങ്കം’ ഭാവനാ ചരിത്ര പത്രം വായിക്കാം

1683 എ.ഡി യിലെ മാമാങ്കത്തെ കുറിച്ച് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ബി.എ. ചരിത്ര വിദ്യാര്‍ത്ഥിനി ജസ്‌ന തയ്യാറാക്കിയ ഭാവനാ ചരിത്ര പത്രം റിലീസ് ചെയ്തു. പ്രശസ്ത സംവിധായകന്‍ എം പത്മകുമാറാണ് പത്രം റിലീസ് ചെയ്തത്. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ചരിത്ര വിഭാഗം അധ്യാപകന്‍ എം.സി. വസിഷ്ഠിന്റെ മേല്‍നോട്ടത്തിലാണ് ഈ പത്രം തയ്യാറാക്കിയിട്ടുള്ളത്. പ്രൊഫസര്‍ വസിഷ്ഠിനും ജസ്‌നക്കും സംവിധായകന്‍ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു.