പൂനം പാണ്ഡേയ്‌ക്കെതിരെ കേസ്

ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ നടിയും മോഡലുമായ പൂനം പാണ്ഡേയ്‌ക്കെതിരെ കേസെടുത്തു. മുംബൈ പൊലീസാണ് കേസെടുത്തത്. മുംബൈ മറൈന്‍ െ്രെഡവ് പൊലീസാണ് കേസെടുത്തത്. ലോക്ഡൗണ്‍ ലംഘിച്ച് മറൈന്‍ െ്രെഡവില്‍ കാറില്‍ യാത്ര ചെയ്തതിനാണ് കേസ്. പുറത്തിറങ്ങാന്‍ കൃത്യമായ കാരണവും പൂനത്തിന് ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ പറയുന്നു.

പൂനം പാണ്ഡേയ്ക്കും സുഹൃത്ത് സാം അഹമ്മദ് ബോംബെയ്ക്കുമെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സെക്ഷന്‍ 269, 188 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. രാത്രി പത്തരയ്ക്കും പതിനൊന്നിനും ഇടയിലാണ് പൊലീസ് നടിയെ അറസ്റ്റ് ചെയ്തത്. പൊലീസ് സ്‌റ്റേഷനില്‍ കുറച്ചുസമയം ഇരുത്തിയ ശേഷം താക്കീത് നല്‍കി നടിയെ വിട്ടയയ്ക്കുകയായിരുന്നു.