ഹൃദയാഘാതം; കന്നഡ നടനും നിർമാതാവുമായ ദിലീപ് രാജ് അന്തരിച്ചു

','

' ); } ?>

കന്നഡ നടനും നിർമാതാവുമായ ദിലീപ് രാജ് അന്തരിച്ചു. 47 വയസ്സായിരുന്നു. ബുധനാഴ്‌ച രാവിലെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെത്തുടർന്ന് വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

1978 സെപ്റ്റംബർ 2 ന് ബെംഗളൂരുവി ജനിച്ച ദിലീപ് ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. തുടക്കത്തിൽ ടി.വി. സീരിയലുകളിൽ സഹനടനായി പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയശേഷമാണ് അദ്ദേഹം സിനിമയിലെത്തുന്നത്. കൂടാതെ അദ്ദേഹം ടെലിവിഷൻ സീരിയൽ മേഖലയിലും ശ്രദ്ധനേടിയിട്ടുണ്ട്.

2005-ൽ ഇറങ്ങിയ ‘ബോയ്ഫ്രണ്ട്’ എന്ന സിനിമയാണ് അദ്ദേഹത്തെ സിനിമാ മേഖലയിൽ ശ്രദ്ധേയനാക്കിയത്. ഈ സിനിമയിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് 2007-ൽ പുറത്തിറങ്ങിയ പുനീത് രാജ്‌കുമാറിന്റെ സൂപ്പർഹിറ്റ് സിനിമയായ ‘മിലന’യിൽ ദിലീപ് രാജ് അഭിനയിച്ച കഥാപാത്രം അദ്ദേഹത്തെ കൂടുതൽ പ്രശസ്‌തനാക്കി. 24 സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ഈ വർഷം മാർച്ച് 16-ന് തിയേറ്ററിലെത്തിയ ‘ലൗ മോക് ടെയിൽ’ ആണ് ദിലീപ് രാജ് അഭിനയിച്ച അവസാന ചിത്രം.

ഹിറ്റ്ലർ കല്യാണ എന്ന ടെലിവിഷൻ സീരിയലിൽ മുഖ്യകഥാപാത്രമായി അദ്ദേഹം തിളങ്ങി. ദിലീപ് രാജും ഭാര്യ ശ്രീവിദ്യയും (വിദ്യ) ചേർന്ന് ആരംഭിച്ച ഡി.ആർ. ക്രിയേഷൻസ് വിജയിച്ച ഒട്ടേറെ ടെലിവിഷൻ സീരിയലുകൾ നിർമിച്ചു. ‘പാറു’, ‘നാ നിന്ന ബിടലരെ’ തുടങ്ങിയ സീരിയലുകൾ ടെലിവിഷൻ പ്രേക്ഷകരെ ആകർഷിച്ചു. ഡബ്ബിങ് ആർട്ടിസ്റ്റായും ശ്രദ്ധ പിടിച്ചുപറ്റി.

ആ ദിനഗളു എന്ന ചിത്രത്തിൽ ചേതൻകുമാറിന് ശബ്ദ‌ം നൽകിയത് ദിലീപ് രാജായിരുന്നു. നാടകവേദിയിലും ശ്രദ്ധേനായിരുന്നു. ട്രെഡ് മിൽ എന്ന നാടകത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത് അദ്ദേഹമാണ്. ദിലീപ് രാജിന് രണ്ട് പെൺമക്കളുണ്ട്.