ഉലകനായകന് ആശംസകളുമായി ഇന്ത്യന്‍ സിനിമാ ലോകം

','

' ); } ?>

ഉലകനായകന്‍ 65ാം വയസ്സിലേക്ക് കടക്കുമ്പോള്‍ ഇന്ത്യന്‍ സിനിമാലോകം അദ്ദേഹത്തെ ആശംസകള്‍ കൊണ്ട് മൂടുകയാണ്. അദ്ദേഹം പിന്നിട്ട ചലച്ചിത്ര മുഹൂര്‍ത്തങ്ങളും തങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങളും സുഹൃത്തുക്കളും, ആരാധാകരും, അഭിനേതാക്കളും ഒരു പോലെ പങ്കുവെക്കുകയാണ്. ട്വിറ്ററില്‍ നിര്‍മ്മാണക്കമ്പനികളടക്കം 60ായിരത്തോളം ട്വീറ്റുകളാണ് ഉലകനായകന് ഇതിനോടകം ആശംസകളുമായെത്തിയത്.

ജന്മദിനത്തോട് അനുബന്ധിച്ച് ഗംഭീര ആഘോഷപരിപാടികള്‍ പ്ലാന്‍ ചെയ്തിരിക്കുകയാണ് താരത്തിന്റെ ഹോം ബാനറായ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍. മൂന്നുദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികള്‍, ഇളയരാജ നയിക്കുന്ന സംഗീതനിശയോടെ അവസാനിക്കും. രജിനികാന്ത്, എസ് പി ബാലസുബ്രഹ്മണ്യം എന്നിവരും സംഗീത നിശയില്‍ പങ്കെടുക്കും.