ഗാനഗന്ധര്‍വ്വന് ആശംസയുമായി യഥാര്‍ത്ഥ ഗാനഗന്ധര്‍വ്വന്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി ഒരുക്കുന്ന ഗാനഗന്ധര്‍വ്വന്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഇപ്പോള്‍ ചിത്രത്തിന് അഭിനന്ദനങ്ങളറിയിച്ചിരിക്കുകയാണ് മലയാളികളുടെ സ്വന്തം ഗാനഗന്ധര്‍വ്വന്‍ കെ.ജെ യേശുദാസ്. ഫേസ്ബുക്കിലൂടെയായിരുന്നു ആശംസകള്‍ അറിയിച്ചത്.

കാലസദന്‍ ഉല്ലാസായാണ് മമ്മൂട്ടി ഗാനഗന്ധര്‍വ്വന്‍ സിനിമയില്‍ അഭിനയിക്കുന്നത്. യേശുദാസും ഒരു ഗാനം ആലപിക്കുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ്. മൂന്ന് പുതുമുഖങ്ങളടക്കം നാല് നായികമാരാണ് ചിത്രത്തിലുള്ളത്. അഴകപ്പനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.