കടമറ്റത്തെ വനമാന്ത്രികനായി മാറാന്‍ ഞാന്‍ കാത്തിരിക്കുന്നു-ജയസൂര്യ

കടമറ്റത്ത് കത്തനാരായി ജയസൂര്യ എത്തുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ജയസൂര്യ. ഫിലിപ്‌സ് ആന്‍ഡ് മങ്കിപെന്‍ ഒരുക്കിയ റോജിന്‍ തോമസ് ആണ് കത്തനാര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ആര്‍ രാമാനന്ദ് ആണ് തിരക്കഥ ഒരുക്കുന്നത്. ഫാന്റസി ത്രില്ലര്‍ ചിത്രമായിരിക്കം ഇത്. വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ത്രീഡിയിലാണ് ചിത്രം ഒരുക്കുന്നത്.

‘ചില കഥാപാത്രങ്ങളായി മാറാന്‍ കൊതിയോടെ കാത്തിരിക്കുന്ന പോലെ കടമറ്റത്തെ വനമാന്ത്രികനായി മാറാന്‍ ഞാന്‍ കാത്തിരിക്കുന്നു’ എന്നായിരുന്നു ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച്‌കൊണ്ട് ജയസൂര്യ കുറിച്ചത്.