സൈക്കോ പാക്ക് ജോണറിലൊരുങ്ങുന്ന ‘രാക്ഷസ വേട്ട’ ചിത്രീകരണം പൂർത്തിയായി; കേന്ദ്ര കഥാപാത്രമായി സിദ്ദിഖ്

','

' ); } ?>

സ്വാമി അയ്യപ്പന് ശേഷം വിഷ്‌ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന പുതിയ സൈക്കോ പാക്ക് ചിത്രം ‘രാക്ഷസ വേട്ട’യുടെ ചിത്രീകരണം പൂർത്തിയായി. മുതിർന്ന താരം സിദ്ദിഖ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം ഡി സ്‌ക്വയർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജി അരുണാണ് നിർമ്മിക്കുന്നത്.

തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരിൽ ഭീതിയും ഉദ്യേഗവും നിറയ്ക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ അവതരണം. ഉയർന്ന സാങ്കേതിക മികവോടെ ഒരുക്കിയിരിക്കുന്ന ഈ ത്രില്ലർ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ മുംബൈ, തെങ്കാശി, അംബാസമുദ്രം, തിരുവനന്തപുരം, വാഗമൺ എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്.

മല്ലിക സുകുമാരൻ, കോട്ടയം രമേശ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, സോഹൻ സിനു ലാൽ, സാജു നവോദയ, ബാലാജി ശർമ, സജു പാർത്ഥസാരഥി, ഹരി ഉതിമൂട്, രാജേഷ് കൊട്ടാരത്തിൽ, സുജിത്ത് കോന്നി, ശ്രീജു മോഹൻ, സോണി പുനലാൽ, സാബു തിരുവല്ല, ബിഗ് ബോസ് താരം ജസീല, വരദ, ഷിഫാന, ശ്രീതു, ഇന്ദു, രജനി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

സംഭാഷണം. ശ്യാം അരവിന്ദൻ. ഗാനങ്ങൾ – ഡോക്ടർ സുകേഷ്, സംഗീതം ഷാനു. പശ്ചാത്തല സംഗീതം. അക്ഷയ. ഛായാഗ്രഹണം -കിഷോർ, ഷമീർ ഇല്യാസ്, റോബി. എഡിറ്റിംഗ് അഖിൽ ശ്രീകുമാർ. രണ്ടായിരത്തി ഇരുപത്തിയേഴ് ജനുവരിയിൽ ഈ ചിത്രം പ്രദർശനത്തിനെ ത്തുന്നു.വാഴൂർ ജോസ്.