
നിതേഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ റിലീസിനെത്തിയതോടെ നടി സായ് പല്ലവിയുടെ പ്രകടനത്തിന് കയ്യടിച്ച് സോഷ്യൽ മീഡിയ. ചിത്രത്തിൽ സീതയായി വേഷമിട്ട സായ് പല്ലവി തന്റെ അസാധാരണമായ അഭിനയമികവുകൊണ്ട് മുൻപുണ്ടായിരുന്ന എല്ലാ വിമർശനങ്ങളെയും നിഷ്പ്രഭമാക്കിയിരിക്കുകയാണ്.
4000 കോടി രൂപ മുതൽമുടക്കിൽ രണ്ട് ഭാഗങ്ങളായാണ് ‘രാമായണ’ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നത്. ലോകോത്തര സാങ്കേതികവിദ്യയും വമ്പൻ താരനിരയുമണിനിരത്തി ഒരുക്കിയ ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ദൃശ്യാനുഭവങ്ങളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.
എന്നാൽ സിനിമയുടെ പ്രഖ്യാപനം മുതൽ സീതയുടെ വേഷത്തിൽ എത്തുന്ന സായ് പല്ലവിക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. സീതയുടെ രൂപഭംഗിയോ നിറമോ നടിക്കില്ലെന്നായിരുന്നു പ്രധാന വിമർശനം. എന്നാൽ ഈ ട്രോളുകളെയെല്ലാം തന്റെ പെർഫോമൻസ് കൊണ്ട് സായ് പല്ലവി വെടക്കാക്കി മാറ്റിയിരിക്കുകയാണ്.
“വിസ്മയിപ്പിക്കുന്ന പ്രകടനം! ലാളിത്യം, നിഷ്കളങ്കത, ഭാവസാന്ദ്രമായ കണ്ണുകൾ, ആഴമേറിയ വികാരങ്ങൾ എന്നിവ കൊണ്ട് സായ് പല്ലവി സീത എന്ന കഥാപാത്രത്തിന് ജീവനേകി. അവർ പ്രത്യക്ഷപ്പെടുന്ന ഓരോ ഫ്രെയിമിലും ഒരു ദിവ്യമായ പ്രഭാവലയം നിറഞ്ഞുനിൽക്കുന്നു” എന്നാണ് സിനിമ കണ്ടിറങ്ങിയ ഒരാൾ കുറിച്ചത്.
തമിഴ്, തെലുങ്ക്, മലയാളം ഇൻഡസ്ട്രികളിൽ തന്റെ അഭിനയപാടവം തെളിയിച്ചിട്ടുള്ള സായ് പല്ലവി രാജ്യത്തെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണെന്ന് പ്രേക്ഷകർ ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നു. ഒരൊറ്റ ഫ്രെയിമിൽ ഇത്രയേറെ ലാളിത്യവും ദൈവികതയും കൊണ്ടുവരാൻ സായ് പല്ലവിക്ക് മാത്രമേ സാധിക്കൂ എന്നാണ് ആരാധകരുടെ പക്ഷം. ജ്യത്തെ ഏറ്റവും മികച്ച നടിമാരിൽ ഒരാൾ’.- വേറൊരാൾ കുറിച്ചു. സീതാ ദേവിയെ അവതരിപ്പിക്കാൻ ഏറ്റവും യോജിച്ചത് സായ് പല്ലവി തന്നെ.
ഒരൊറ്റ ഫ്രെയിമിൽ ഇത്രയേറെ ലാളിത്യവും ദൈവികതയും!- മറ്റൊരാൾ കുറിച്ചു. ഗ്ലാമർ കാണിച്ച് ഫീൽഡിൽ പിടിച്ചു നിൽക്കേണ്ട ഗതികേട് സായ്ക്ക് വന്നിട്ടില്ല, ഇനി വരുകയും ഇല്ല. -എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.