‘ജോണി വാക്കറിലെ’ ഷെല്ലി; നടൻ റോബിൻ വർഗീസ് അന്തരിച്ചു

','

' ); } ?>

മമ്മൂട്ടി നായകനായ ‘ജോണി വാക്കർ’ എന്ന ചിത്രത്തിലെ ‘ഷെല്ലി’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടൻ റോബിൻ വർഗീസ് അന്തരിച്ചു. നവംബർ 19-ന് അമേരിക്കയിലായിരുന്നു അന്ത്യം. തിരുവല്ല മല്ലപ്പള്ളി കുന്നന്താനം സ്വദേശിയാണ്.

1992-ൽ ജയരാജ് സംവിധാനം ചെയ്ത ‘ജോണി വാക്കറി’ൽ മമ്മൂട്ടിയുടെ സഹോദരന്റെ സുഹൃത്തായാണ് റോബിൻ വേഷമിട്ടത്. ചിത്രത്തിലെ നാൽവർ സംഘത്തിലെ ഷെല്ലി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൊച്ചിൻ കോറസ് എന്ന മിമിക്രി ട്രൂപ്പിലൂടെയാണ് അദ്ദേഹം കലാരംഗത്തേക്ക് കടന്നുവന്നത്.

‘ജോണി വാക്കറി’ന് പുറമെ 2019-ൽ പുറത്തിറങ്ങിയ ‘സോളമന്റെ മണവാട്ടി സോഫിയ’ എന്ന മലയാള ചിത്രത്തിലും, ചില കന്നഡ സിനിമകളിലും നിരവധി ഹ്രസ്വചിത്രങ്ങളിലും റോബിൻ അഭിനയിച്ചിട്ടുണ്ട്.

‘ജോണി വാക്കറി’ലെ സഹതാരങ്ങളെയും ‘കുട്ടപ്പായി’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നീലകണ്ഠനെയും കണ്ടെത്താനുള്ള ശ്രമങ്ങൾക്കിടെ വർഷങ്ങൾക്ക് മുമ്പാണ് അദ്ദേഹം ഓൺലൈൻ സിനിമാ കൂട്ടായ്മകളിൽ സജീവമായത്. അന്നുമുതൽ സിനിമാ ഫോറങ്ങളിൽ നിറസാന്നിധ്യമായിരുന്ന റോബിന്റെ വിയോഗത്തിൽ നിരവധി സിനിമാപ്രവർത്തകരും ആരാധകരും സമൂഹമാധ്യമങ്ങളിലൂടെ അനുശോചനം രേഖപ്പെടുത്തി.