‘മാസ്റ്ററി’ന്റെ കഥ മോഷ്ടിച്ചതെന്ന് ആരോപണം

വിജയ് നായകനാകുന്ന മാസ്റ്റര്‍ റിലീസിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ കഥ മോഷ്ടിച്ചതാണെന്ന ആരോപണവുമായി കെ.രംഗദാസ്.2017 ഏപ്രിലില്‍ സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്സ് അസോസിയേഷനില്‍ മാസ്റ്ററിന്റെ കഥ രജിസ്റ്റര്‍ ചെയ്തെന്നാണ് രംഗദാസിന്റെ വാദം.

ഇതാദ്യമായല്ല വിജയ് യുടെ ചിത്രത്തിന് ഇത്തരം ഒരു ആരോപണം നേരിടേണ്ടി വരുന്നത്. എ ആര്‍ മുരുഗദാസിന്റെ ‘സര്‍ക്കാര്‍’ എന്ന ചിത്രത്തിനെതിരെയും റിലീസിന് മുമ്പ് മോഷണ ആരോപണം ഉണ്ടായിരുന്നു.

കഴിഞ്ഞ ഏപ്രില്‍ മാസം റിലീസ് ചെയ്യേണ്ടിയിരുന്ന ‘മാസ്റ്റര്‍’ കൊവിഡ് ഭീഷണി മൂലം മാറ്റി വെയ്ക്കുകയായിരുന്നു. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശന്തനു ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിരുദ്ധാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.