‘കോബ്ര’ ടീസര്‍

വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കോബ്രയുടെ ടീസര്‍ പുറത്തു വിട്ടു. ആര്‍ അജയ് ജ്ഞാനമുത്തു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂപ്പര്‍ നാച്ചുറല്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട സിനിമയില്‍ വ്യത്യസ്തമായ 7 ഗെറ്റപ്പുകളില്‍ ആണ് വിക്രം എത്തുക.

ശ്രീനിധി ഷെട്ടി, മിയ, മാമുക്കോയ കെ.എസ് രവികുമാര്‍, പത്മപ്രിയ, റോബോ ശങ്കര്‍, കനിഹ, റോഷന്‍ മാത്യു തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ ഉണ്ട്. ആദ്യമായി ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ പ്രധാനവേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

7 സ്‌ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ആണ് പ്രദര്‍ശനത്തിനെത്തുക. എ ആര്‍ റഹ്‌മാന്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.