
സിനിമ മേഖലയിൽ മുൻപത്തെക്കാളും ഇന്ന് കോമ്പറ്റിഷൻ കൂടുതലാണെന്നും, ഇന്നത്തെ കാലത്ത് സിനിമ മേഖല സർപ്ലസ് ആണെന്നും തുറന്നു പറഞ്ഞ് ഡയറക്ടർ ജയരാജ്. ഇന്നത്തെ തലമുറയിൽ എല്ലാവരും കഴിവുള്ളവരാണെന്നും അവർക്കൊപ്പം ഓടിയെത്താനുള്ള ശ്രമത്തിലാണെന്നും ജയരാജ് കൂട്ടിച്ചേർത്തു. സെല്ലുലോയ്ഡ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രസ്താവന. ‘ശാന്തമീ രാത്രിയിൽ’ എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1990 കളിൽ ഉള്ള സിനിമ മേഖലയും ഇന്നത്തെ സിനിമ മേഖലയും തമ്മിൽ ഒരുപാട് അന്തരമുണ്ട്. അന്നുള്ളതിനേക്കാൾ അവസരങ്ങൾ ഇന്ന് നിരവധിയാണ്. പുതിയ തലമുറയിൽ നിന്ന് ഒരുപാട് സംവിധായകർ വരുന്ന കാലമാണ്. എല്ലാ പുതുമുഖ സംവിധായകരും ബ്രില്ലിയൻറ് ആയിട്ടുള്ള സിനിമകൾ ചെയ്യുന്നു, എല്ലാ പുതുമുഖ ആക്ടർസും അവരുടേതായ സ്ഥാനം ഉറപ്പിക്കുന്നു. ഇൻഡസ്ട്രീസ് സർപ്ലസ് ആണ്. പണ്ട് ഉള്ളതിനേക്കാൾ കൂടുതൽ കോമ്പറ്റിഷൻ കൂടുതലാണ്. അത് കൊണ്ട് തന്നെ ഒരു പഴയ സംവിധയാകൻ എന്ന രീതിയിൽ നമ്മളും ഇവരുടെ കൂടെ ഓടിയേ പറ്റുകയുള്ളു. ടെക്നോളജിയുടെ കാര്യത്തിലും സ്ക്രിപ്റ്റിന്റെ കാര്യത്തിലും. സ്ക്രിപ്റ്റിനാണ് ഏറ്റവും വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുള്ളത്. പുതിയ കുട്ടികൾ നല്ല രീതിയിൽ അതിനായിട്ട് ഹോം വർക്ക് ചെയ്യുന്നുണ്ട്. ജയരാജ് പറഞ്ഞു.
1990 ൽ വിദ്യാരംഭം എന്ന ചിത്രത്തിലൂടെയാണ് ജയരാജ് സിനിമ മേഖലയിലോട്ട് വരുന്നത്. 1996 ൽ ഇറങ്ങിയ ദേശാടനമാണ് സിനിമയിൽ അദ്ദേഹത്തിനൊരു ലാൻഡ് മാർക്ക് നൽകിയത്. പൂർണമായും ന്യൂ ജനറേഷൻ എന്ന കോൺസെപ്റ്റിൽ എടുത്ത ഒരു പരീക്ഷണാത്മക ചിത്രം കൂടിയായിരുന്നു അത്. അതിനു ശേഷം ജയരാജിന്റെതായി തന്നെ വന്ന മറ്റൊരു എക്സ്പിരിമെന്റൽ ചിത്രമായിരുന്നു ‘ഫോർ ദി പീപ്പിൾ’. ചിത്രത്തിലെ ഗാനങ്ങളൊക്കെയും ഇന്ന് സൂപ്പർ ഹിറ്റ് ആണ്. മമ്മൂട്ടിയുടെ ജോണി വാക്കർ, ലൗഡ് സ്പീക്കർ, ദി ട്രെയിൻ, സുരേഷ് ഗോപിയുടെ കളിയാട്ടം,ഹൈവേ, അശ്വാരൂഡൻ, ഇനി പുറത്തിറങ്ങാനുള്ള പെരുങ്കളിയാട്ടം, ജയറാമിന്റെ പൈതൃകം തുടങ്ങിയ ചിത്രങ്ങൾ ജയരാജിന്റെതാണ്. ‘ശാന്തമീ രാത്രിയിൽ’ എന്ന ചിത്രമാണ് ഇനി വരാനിരിക്കുന്നത്.