നാഗ്പൂര്‍ ബെഞ്ചിന്റെ വിധിയില്‍ വലിയ നിരാശയുണ്ട്… ബോംബെ ഹൈക്കോടതി വിധിക്കെതിരെ ഡബ്ല്യൂ സി സി

വസ്ത്രത്തിനു പുറത്തുകൂടി പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചതിനെ ലൈംഗികാതിക്രമമായി കാണാനാകില്ലെന്ന ബോംബെ ഹൈക്കോടതി വിധിക്കെതിരെ വിമര്‍ശനവുമായി ഡബ്ല്യൂ സി സി . ഔദ്യോഗിക ഫേസ്ബുക്ക് പേജിലുടെയാണ് ഡബ്ല്യൂ സി സി പ്രതികരണം അറിയിച്ചത്.

ബോംബെ ഹൈക്കോടതിയിലെ നാഗ്പൂര്‍ ബെഞ്ചാണ് 12 വയസുള്ള പെണ്‍കുട്ടിക്കെതിരെ നടന്ന ലൈംഗീക അതിക്രമണ കേസിന്റെ വിധി പറഞ്ഞത്. അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരയാവര്‍ക്ക് അനുഭവിക്കേണ്ടി വരുന്നത് വലിയ രീതിയിലുള്ള മാനസിക പ്രശ്നങ്ങളാണ്. ഇത്തരം കേസുകള്‍ ഒരു പ്രാധാന്യവുമില്ലാത്ത രീതിയില്‍ കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്നും.നാഗ്പൂര്‍ ബെഞ്ചിന്റെ വിധിയില്‍ വലിയ നിരാശയുണ്ട്. ആക്രമിക്കപ്പെട്ടവര്‍ കടന്ന് പോകുന്ന അവസ്ത മനസിലാക്കത്ത് ശരിയല്ലെന്നും ഡബ്ല്യൂ സി സി വ്യക്തമാക്കി.