വിജയ്-വിജയ് സേതുപതി ചിത്രം മാസ്റ്റര്‍ ജനുവരി 29ന് ആമസോണ് പ്രൈമില്‍ റിലീസ് ചെയ്യുന്നു. മാസ്റ്ററിന്റെ സ്ട്രീമിങ് അവകാശം നേരത്തെ ആമസോണിന് ലഭിച്ചിരുന്നു. തീയറ്റര്‍ റിലീസിന് ശേഷം ചിത്രം ആമസോണിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകരും അറിയിച്ചിരുന്നു.ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്റെ സംവിധായകന്‍.
കൊവിഡ് ശേഷം തീയറ്ററുകള്‍ തുറന്നപ്പോള്‍ റിലീസിനെത്തിയ ആദ്യ ചിത്രമാണ് മാസ്റ്റര്‍.130 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം തിയേറ്ററുകളില്‍ നിന്ന് 220 കോടിയോളം വരുമാനം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.