“സ്ത്രീ സുരക്ഷയുടെ പ്രാധാന്യം സമരം നടത്തി തെളിയിക്കേണ്ട കാര്യമല്ല”; വമിഖ ഗബ്ബി

','

' ); } ?>

സ്ത്രീ സുരക്ഷ ഇന്നത്തെ സമൂഹത്തിന്റെ മുൻഗണനാ പട്ടികയിലില്ലെന്ന് നടി വമിഖ ഗബ്ബി. ഒരു കേസിൽ നിയമപരമായ നീതി ലഭിച്ചതുകൊണ്ട് മാത്രം സമൂഹത്തിൽ യാതൊരു മാറ്റവും ഉണ്ടാകുന്നില്ലെന്നും, സ്ത്രീ സുരക്ഷ ഭരണാധികാരികളുടെയും സമൂഹത്തിന്റെയും പ്രധാന ലക്ഷ്യമാകണമെന്നും താരം വ്യക്തമാക്കി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വമിഖ തന്റെ കടുത്ത നിരാശയും നിലപാടും വ്യക്തമാക്കിയത്.

ഒരു സ്ത്രീയെന്ന നിലയിൽ വല്ലാത്ത നിസ്സഹായാവസ്ഥയാണ് താൻ അനുഭവിക്കുന്നതെന്നും, പ്രതിഷേധങ്ങളിലൂടെയും ചർച്ചകളിലൂടെയുംമാത്രം വിഷയം ഒതുങ്ങുന്നതിൽ അർത്ഥമില്ലെന്നും താരം ചൂണ്ടിക്കാട്ടി. ഏതെങ്കിലും ഒരു കേസിൽ നീതി നടപ്പിലാകുന്ന അതേ ദിവസംതന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടുന്നുണ്ട്. ഇതിൽ പലതും പുറംലോകം അറിയുകയോ വാർത്തയാവുകയോ പോലുമില്ല.

പ്രശ്നങ്ങൾക്ക് പരിഹാരം എന്താണെന്ന് എല്ലാവർക്കും അറിയാമെങ്കിലും ആരും അതിനെ ഗൗരവത്തോടെ കാണുന്നില്ല. അധികാരത്തിലിരിക്കുന്നവരാണ് സ്ത്രീ സുരക്ഷയുടെ പ്രാധാന്യം ഉറപ്പുവരുത്തേണ്ടത്. ഇത് പ്രധാനപ്പെട്ടതാണെന്ന് ഓർമ്മിപ്പിക്കാൻ ആരുടെയും പ്രതിഷേധങ്ങൾ ആവശ്യമില്ലെന്നും, പ്രശ്നം തിരിച്ചറിഞ്ഞ് അത് പരിഹരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും വമിഖ ഗബ്ബി ആവശ്യപ്പെട്ടു.

വാമിഖ ഗബ്ബിയുടെ വാക്കുകൾ;

”ഒരു സ്ത്രീയെന്ന നിലയില്‍ വല്ലാത്ത നിസ്സാഹായാവസ്ഥയാണ് അനുഭവപ്പെടുന്നത്. ആര്‍ട്ടിക്കുകളിലൂടേയും സോഷ്യല്‍ മീഡിയയിലൂടേയും ആളുകള്‍ എല്ലായിപ്പോഴും സംസാരിക്കും. പ്രതിഷേധങ്ങള്‍ നടത്തും. ഒരു സ്ത്രീയെന്ന നിലയില്‍ എനിക്ക് തോന്നുന്നത്, ഇതൊക്കെ എത്രകാലമായിട്ട് നടക്കുന്നുവെന്നാണ്. ഒരു കേസില്‍ നീതി ലഭിച്ചാലും, അതേ ദിവസം തന്നെ പലയിടത്തായി എന്തൊക്കെ സംഭവിക്കുന്നു. പലതും വാര്‍ത്ത പോലും ആകുന്നില്ല.

സ്ത്രീ സുരക്ഷയെന്നത് നമ്മുടെ പ്രയോരിറ്റിയേ ആകുന്നില്ല. പരിഹാര മാര്‍ഗ്ഗങ്ങള്‍ നമുക്ക് അറിയാം. അതേക്കുറിച്ച് നമ്മള്‍ സംസാരിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ, അതിനെയാരും പ്രയോരിറ്റിയായി കാണുന്നില്ല.

ഇത് പരിഹരിക്കണമെന്ന് ആരും ചിന്തിക്കുന്നില്ല. പരിഹരിക്കാന്‍ സാധിക്കാത്തതുമല്ല. അധികാരത്തിലിരിക്കുന്നവരാണ് സ്ത്രീ സുരക്ഷയുടെ പ്രാധാന്യം ഉറപ്പു വരുത്തേണ്ടത്. ഇത് പ്രധാനപ്പെട്ടതാണെന്ന കാര്യം ആരെങ്കിലും പ്രതിഷേധം നടത്തി പറഞ്ഞു തരേണ്ടതല്ല. പ്രശ്‌നമാണെന്ന് അറിയാമല്ലോ. അത് പരിഹരിക്കാന്‍ ശ്രമിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *