സ്ത്രീകളുടെ കഴിവിനേക്കാള്‍ സമൂഹം ചര്‍ച്ച ചെയ്യുന്നത് ശരീരത്തെ; വിമര്‍ശനങ്ങളെ ബാധിക്കാന്‍ അനുവദിക്കാറില്ലെന്ന് നടി എസ്തര്‍ അനില്‍

','

' ); } ?>

സിനിമയിലും പുറത്തും സ്ത്രീകള്‍ നിരന്തരം പുരുഷന്മാരുടെ തുറിച്ചുനോട്ടത്തിനും അനുചിതമായ വിലയിരുത്തലുകള്‍ക്കും ഇരയാകുന്നുണ്ടെന്ന് തുറന്നുപറഞ്ഞ് നടി എസ്തര്‍ അനില്‍. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്. സ്ത്രീകളുടെ കഴിവുകളെയും നേട്ടങ്ങളെയും അംഗീകരിക്കുന്നതിന് പകരം അവരുടെ ശരീരവും രൂപവും മാത്രം ചര്‍ച്ച ചെയ്യപ്പെടുന്ന പ്രവണത സമൂഹത്തില്‍ ശക്തമാണെന്ന് എസ്തര്‍ ചൂണ്ടിക്കാണിക്കുന്നു.

നടിമാരെ അമിതമായി ലൈംഗികവല്‍ക്കരിക്കുന്ന രീതി സമൂഹത്തിലുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കവെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. കായികരംഗത്ത് അടക്കം സ്ത്രീകളുടെ കഴിവിനേക്കാള്‍ അവരുടെ ശരീരപ്രകൃതിയെക്കുറിച്ചാണ് പലപ്പോഴും ആളുകള്‍ സംസാരിക്കുന്നത്. ഇതൊരു യാഥാര്‍ത്ഥ്യമാണെന്നും സമൂഹം ഇനിയും മാറേണ്ടതുണ്ടെന്നും താരം സൂചിപ്പിക്കുന്നു.

തന്റെ ശരീരത്തെയും വസ്ത്രധാരണത്തെയും കുറിച്ച് പലരും അനാവശ്യ കമന്റുകള്‍ ഉന്നയിക്കാറുണ്ടെങ്കിലും അതൊന്നും തന്നെ മാനസികമായി തളര്‍ത്താനോ ബാധിക്കാനോ അനുവദിക്കാറില്ലെന്ന് എസ്തര്‍ വ്യക്തമാക്കി. സിനിമ തനിക്ക് ഒരു തൊഴില്‍ മാത്രമാണെന്നും, അതിനപ്പുറം കുടുംബവും സുഹൃത്തുക്കളുമടങ്ങുന്ന തികച്ചും വ്യക്തിപരമായ മറ്റൊരു ലോകം തനിക്കുമുണ്ടെന്നും പറഞ്ഞാണ് താരം ഇത്തരം നെഗറ്റീവ് പ്രതികരണങ്ങളെ തള്ളിക്കളയുന്നത്.

എസ്തറിന്റെ വാക്കുകൾ;

സ്ത്രീകള്‍ നിരന്തരം ആണ്‍നോട്ടത്തിന് ഇരയാകാറുണ്ട് എന്നത് യഥാര്‍ത്ഥ്യമാണ്. കായികരംഗത്തു പോലും സ്ത്രീകളുടെ കഴിവുകളേക്കാള്‍ അവരുടെ ശരീരത്തേയും രൂപത്തേയും കുറിച്ചാണ് പലപ്പോഴും ആളുകള്‍ സംസാരിക്കുന്നത്.

എന്റെ ശരീരത്തെയും വസ്ത്രങ്ങളേയും കുറിച്ച് പലരും പല കമന്റുകളും പറയാറുണ്ട്. പക്ഷെ അതൊന്നും എന്നെ ബാധിക്കാന്‍ ഞാന്‍ അനുവദിക്കാറില്ല. ജോലിക്കപ്പുറം സിനിമ എന്റെ ലോകമല്ല. കുടുംബവും സുഹൃത്തുക്കളുമടങ്ങുന്ന തികച്ചും വ്യക്തിപരമായ മറ്റൊരു ലോകമുണ്ട്.