അച്ഛന്റെ പാത പിന്തുടര്‍ന്ന് മകള്‍ വിസ്മയ മോഹന്‍ലാലും സിനിമയിലേക്കെത്തുകയാണ്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്ന ബറോസ് ദി ഗാര്‍ഡിയന്‍ ഓഫ് ഗാമാ ട്രെഷര്‍ എന്ന ചിത്രത്തില്‍ സഹസംവിധായികയായി വിസ്മയ എത്തും എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. പ്രണവ് സിനിമയിലെത്തിയതോടെമകള്‍ വിസ്മയയും സിനിമയിലേക്ക് എത്തുമോ എന്ന് ആരാധകര്‍ ചോദ്യമുയര്‍ത്തി തുടങ്ങിയിരുന്നു. നിര്‍മ്മാതാവും മോഹന്‍ലാലിന്റെ സുഹൃത്തുമായ ജി സുരേഷ് കുമാറാണ് ഇത് വെളിപ്പെടുത്തിയത്. തന്റെ മൂത്ത മകള്‍ രേവതിയും മോഹന്‍ലാലിന്റെ മകള്‍ മായാ എന്ന വിസ്മയയും ഈ ചിത്രത്തില്‍ മോഹന്‍ലാലിനെ അസിസ്റ്റ് ചെയ്യുന്നു എന്ന് അദ്ദേഹം പറയുന്നു
പ്രണവ് മോഹന്‍ലാലും സഹ സംവിധായകനായി ജോലി ചെയ്തിട്ടുണ്ട്. പ്രശസ്ത സംവിധായകന്‍ ജീത്തു ജോസഫിന്റെ സഹായിയായി പാപനാശം എന്ന കമല്‍ ഹാസന്‍ ചിത്രത്തിലും, ലൈഫ് ഓഫ് ജോസൂട്ടി എന്ന ദിലീപ് ചിത്രത്തിലുമാണ് പ്രണവ് മോഹന്‍ലാല്‍ ജോലി ചെയ്തിട്ടുള്ളത്.
അടുത്തിടെ തായ്‌ലന്‍ഡില്‍ നിന്ന് ആയോധനകലകള്‍ പഠിക്കുന്നതിന്റെ വീഡിയോ വിസ്മയ ഷെയര്‍ ചെയ്തിരുന്നു. അച്ഛന്‍ മോഹന്‍ലാല്‍ തയ്‌ക്കോണ്ടോയിലും ഗുസ്തിയും ചാംപ്യന്‍ ആണെങ്കില്‍ ആയോധനകലകളില്‍ സഹോദരന്‍ പ്രണവും തിളങ്ങി നില്‍ക്കെയാണ് വിസ്മയ മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ ഒരു കൈ നോക്കുന്നത്. എഴുത്തും വരകളും മാത്രമല്ല കുറച്ച് ആക്ഷനും കലര്‍ന്നതാണ് തന്റെ ജീവിതം എന്നാണ് താരപുത്രി വ്യക്തമാക്കുന്നത്.