ബിലാലിനുളള ഇറക്കമാണോ?

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വീടിനുള്ളില്‍ കഴിഞ്ഞിരുന്ന മമ്മൂട്ടി 275 ദിവസങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങി. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. നിര്‍മ്മാതാവും സുഹൃത്തുമായ ആന്റോ ജോസഫിനും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയ്ക്കും ഒപ്പം കലൂരില്‍ തട്ടുകടയില്‍ നിന്ന് സുലൈമാനി കുടിക്കുന്ന ചിത്രങ്ങളാണ് പുറത്തു വന്നത്.

മറൈന്‍ഡ്രൈവും കടന്ന്, കണ്ടെയ്നര്‍ റോഡിലൂടെ പിഴലയിലെ പുതിയ പാലം കയറിയായിരുന്നു മമ്മൂട്ടി കലൂര്‍ സ്റ്റേഡിയത്തിന് മുന്നിലെ കടയിലെത്തിയത്. ആന്റോ ജോസഫിനെയും, ബാദുഷയെയും കൂടാതെ നടനും സംവിധായകനുമായ രമേഷ് പിഷാരടിയും പേര്‍സണല്‍ അസിസ്റ്റന്റും മേക്ക് അപ്പ് മാനുമായ ജോര്‍ജും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. പിന്നാലെ അദ്ദേഹം വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

മമ്മൂട്ടി ചിത്രങ്ങളുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന പ്രതീക്ഷകളാണ് ഇതോടെ സജീവമായിരിക്കുന്നത്. ബിലാലിന് മുമ്പ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന ചിത്രമുണ്ടായേക്കുമെന്നും സൂചനയുണ്ട്.