വിധു വിന്‍സെന്റിന്റെ റോഡ് മൂവി ‘വൈറല്‍ സെബി’ ഒഫീഷ്യല്‍ ട്രൈലര്‍

വിധു വിന്‍സെന്റ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വൈറല്‍ സെബി’. ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രൈലര്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക് പേജ് വഴി പുറത്തിറക്കി.ഒരു യൂട്യൂബര്‍ ആവാന്‍ ആഗ്രഹിച്ചു നടക്കുന്ന ടാക്‌സി ഡ്രൈവര്‍ സെബിയുടെയും നാട്ടില്‍ പഠിക്കാന്‍ വരുന്ന വിദേശി പെണ്‍കുട്ടി അഫ്രയുടെയും ജീവിതത്തില്‍ നടക്കുന്ന വഴിത്തിരിവാകുന്ന ഒരു യാത്രയുടെ പശ്ചാത്തലത്തിലാണ് ചിത്രം മുന്നോട്ട് പോകുന്നത്. നല്ലൊരു റോഡ് മൂവി ആയിരിക്കും സിനിമാ പ്രേമികളെ കാത്തിരിക്കുന്നതെന്ന സൂചനയാണ് ട്രൈലര്‍ നല്‍കുന്നത്.

ഈജിപ്ഷ്യന്‍ സ്വദേശി മിറ ഹമീദ്, പ്രമുഖ യൂട്യൂബര്‍ സുദീപ് കോശി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍.എം ബാദുഷ, മഞ്ജു ബാദുഷ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സജിത മഠത്തില്‍, ആനന്ദ് ഹരിദാസ് എന്നിവരുടേതാണ് ചിത്രത്തിന്റെ തിരക്കഥ. എല്‍ദോ ശെല്‍വരാജ് ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

ഇര്‍ഷാദ്, നമിത പ്രമോദ്, സിദ്ധാര്‍ത്ഥ് ശിവ, ജോയ് മാത്യു, വെങ്കിടേഷ്, അനുമോള്‍, കുട്ടിയേടത്ത് വിലാസിനി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം: വിനോദ് ഇല്ലംമ്പിള്ളി, എഡിറ്റര്‍: ക്രിസ്റ്റി സെബാസ്റ്റ്യന്‍, സൗണ്ട് ഡിസൈന്‍: സന്ദീപ് കുറിശ്ശേരി, ക്രിയേറ്റീവ് ഡയറക്ടര്‍: ജെക്‌സണ്‍ ആന്റണി, സംഗീതം: വര്‍ക്കി, ആര്‍ട്ട്: അരുണ്‍ ജോസ്, കോസ്റ്റ്യൂം: അരവിന്ദ്, മേക്കപ്പ്: പ്രദീപ് രംഗന്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, വിഎഫ്എക്‌സ്: കോക്കനട്ട് ബഞ്ച്, സൗണ്ട് മിക്‌സിങ്: ആശിഷ് ഇല്ലിക്കല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആസാദ് കണ്ണാടിക്കല്‍, ഫിനാന്‍സ്ി കണ്‍ട്രോളര്‍: ഷിജോ ഡോമിനിക്, ആക്ഷന്‍: അഷറഫ് ഗുരുക്കള്‍, സ്റ്റില്‍സ്: ഷിബി ശിവദാസ്, പി.ആര്‍.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.