ഇത് ലാലേട്ടന്റെ തകര്‍പ്പന്‍ ആറാട്ട്

ആരാധകര്‍ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം ആറാട്ട് തീയേറ്ററുകളിലെത്തിയിരിക്കുകയാണ്.പുലിമുരുകന് ശേഷം മോഹന്‍ലാലിന് വേണ്ടി ഉദയകൃഷ്ണ തിരക്കഥയെഴുതി ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യ്ത മാസ് ആക്ഷന്‍ എന്റര്‍ടെയിനര്‍ ചിത്രമാണ് ആറാട്ട്. മോഹന്‍ലാലിന്റെ മാസ് ആക്ഷനും ലുക്കും തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. നെയ്യാറ്റിന്‍കര ഭാഗത്തെ ഭാഷതന്നെയാണ് ലാലേട്ടന്‍ ഉപയോഗിച്ചരിക്കുന്നതും.അത് രസകരമായി തോന്നി. ആക്ഷന്‍ സീക്വന്‍സുകളും മാസ് രംഗങ്ങള്‍ ഒഴിച്ചാല്‍ ചിത്രത്തിന്റെ കഥയ്ക്ക് പുതുമയൊന്നും അവകാശപെടാനില്ല. മോഹന്‍ലാല്‍ അഭിനയിച്ചിരിക്കുന്ന മറ്റ് സിനിമയിലെ രംഗങ്ങളെ ഓര്‍മ്മിപ്പിക്കും വിധമുളള സീനുകളുടെ അതിപ്രസരം അനുഭവപെട്ടു.എന്നാല്‍ ചില സ്ഥലങ്ങളില്‍ ്അതൊരു എന്റര്‍ടെയിനര്‍ ഇലമെന്റായി മാറുന്നുണ്ട്.

ചിത്രത്തിന്റെ കഥയൊക്ക തന്നെ പ്രടിക്ടബിള്‍ ആണ്. പുതുമയുളള താമശകളൊന്നും ചിത്രത്തില്‍ കാണാന്‍ സാധിച്ചില്ല എന്നതും ചിത്രത്തിന്റെ നെഗറ്റീവ് ആയി തോന്നി.മുതലക്കുളം എന്ന ഗ്രാമത്തിന്‍ ഒരു വിഷയവുമായി ബന്ധപ്പെട്ട് എത്തുന്നു നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രവും തുടര്‍ന്ന് ആ നാട്ടില്‍ നടക്കുന്ന രംഗങ്ങളുമാണ് ചിത്രത്തിലുളളത്.ഒരു പ്രതീകാരത്തിന്റെ കഥകൂടിയാണ് ചിത്രം പറയുന്നത്.

ശ്രദ്ധ ശ്രീനാഥാണ് നായികയായെത്തിയത്. സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്,രചന നാരായണന്‍ തുടങ്ങിയവരൊക്കയാണ് ചിത്രത്തില്‍ മറ്റ കഥാപാത്രങ്ങളായി എത്തിയത്. കൂടാതെ അടുത്തിയെ മരണപ്പെ നെടുമുടി വേണുവും,പ്രദീപ് കോട്ടയം ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.സംഗീത സംവിധായകന്‍ ആര്‍ റഹ്‌മാനും ആറാട്ടിലെ ഒരു ഗാനരംഗത്തില്‍ ഉണ്ട്.വിജയ് ഉലകനാഥിന്റെ ക്യാമറനന്നായിരുന്നു. ഷമീര്‍ മുഹമ്മദാണ് എഡിറ്റിംഗ്, രാഹുല്‍ രാജിന്റേതായിരുന്നു സംഗീതം.