
സഹപ്രവര്‍ത്തകരെ അഭിനന്ദിക്കാനും അവരുടെ കഴിവുകളെ തിരിച്ചറിയാനും കാണിക്കുന്ന വലിയ മനസ്സ് തന്നെയാണ് നടി പാര്‍വതി തിരുവോത്തിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കുന്നതെന്ന് നടന്‍ വിനയ് ഫോര്‍ട്ട്. മാധ്യമപ്രവര്‍ത്തക ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിനയ് ഫോര്‍ട്ട് പാര്‍വതിക്കൊപ്പമുള്ള അഭിനയ അനുഭവങ്ങളും പഴയ ഓര്‍മകളും പങ്കുവെച്ചത്. അടുത്തിടെ റിലീസ് ചെയ്ത ‘പ്രാഥമ ദൃഷ്ട്യാ’ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.
തങ്ങൾ ഒരുമിച്ച് അഭിനയിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയില്‍ താൻ പാർവതിയോട് ഈ കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നതായി വിനയ് ഫോർട്ട് പറയുന്നു. ”സഹതാരങ്ങളെ അഭിനന്ദിക്കുന്നൊരു രീതി പാര്‍വതിക്കുണ്ട്. ടേക്ക് കഴിഞ്ഞ ശേഷം വന്ന് വിനയ് എങ്ങനെയാണ് ഇത് ചെയ്യുന്നത്, താന്‍ ഭയങ്കര പരിപാടിയാണ് ചെയ്തത് എന്നൊക്കെ പറയും. എന്നോട് മാത്രമല്ല, ഒട്ടുമിക്ക ആളുകളോടും പാര്‍വതി അങ്ങനെ പോയി സംസാരിക്കും. സഹതാരങ്ങളെ ഇത്രത്തോളം ഉള്‍ക്കൊള്ളുന്ന ഒരാളെ ഞാന്‍ കണ്ടിട്ടില്ല”- വിനയ് ഫോര്‍ട്ട് വ്യക്തമാക്കി.
തങ്ങളുടെ സിനിമാ ജീവിതത്തിന്റെ തുടക്കകാലത്ത് പാർവതി തനിക്ക് നൽകിയ പിന്തുണയും വിനയ് ഫോർട്ട് ഓർത്തെടുത്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ ‘ഷട്ടര്‍’ സിനിമ ചെയ്തതിന് ശേഷമുള്ള സമയത്താണ് പാര്‍വതിയെ ആദ്യമായി കാണുന്നത്. അന്നേ വലിയൊരു താരമായിരുന്നിട്ടും തന്നോട് വന്നു സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തത് വലിയൊരു ആത്മവിശ്വാസമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ”നമ്മള്‍ ജഡ്ജ്‌മെന്റല്‍ ആയിരിക്കുമല്ലോ, ചിലര്‍ ചിരിച്ചാല്‍ നോക്കില്ല. അത് ഒഴിവാക്കാന്‍ പാര്‍വതിയെ കണ്ടപ്പോള്‍ ഞാന്‍ മാറി നിന്നു. എന്നാല്‍ പാര്‍വതി എന്നോട് സംസാരിക്കുകയും നല്ല നടനാണെന്ന് പറയുകയും ചെയ്തു. ആര്‍ട്ടിസ്റ്റുകള്‍ക്ക് എപ്പോഴും സെല്‍ഫ് ഡൗട്ട് ഉള്ളതിനാല്‍ ആ സമയത്ത് നിങ്ങളുടെ പ്രശംസ എനിക്ക് വളരെ വലുതായിരുന്നു”- വിനയ് ഫോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
വിനയ് ഫോര്‍ട്ടിന്റെ വാക്കുകൾ;
”പാര്‍വതിയുടെ ഒരു കാര്യമുണ്ട്. പ്രഥമദൃഷ്ട്യയില്‍ അഭിനയിച്ചപ്പോള്‍ പാര്‍വതിയോട് ഇക്കാര്യം ഞാന്‍ പറഞ്ഞിരുന്നു. പാര്‍വതി സഹതാരത്തെ അഭിനന്ദിക്കുന്നൊരു രീതിയുണ്ട്. ഞാനും പാര്‍വതിയും അഭിനയിക്കുന്ന ടേക്ക് കഴിഞ്ഞ ശേഷം പാര്‍വതി പറയും, വിനയ് എങ്ങനെയാണ് ഇത് ചെയ്യുന്നത്? താന്‍ ഭയങ്കര പരിപാടിയാണ് ചെയ്തത്, അങ്ങനൊക്കെ പറയും. എന്നോട് മാത്രമല്ല. ഒട്ടു മിക്ക ആളുകളോടും പാര്‍വതി അങ്ങനെ പോയി സംസാരിക്കും. സഹതാരങ്ങളെ ഇത്രത്തോളം ഉള്‍ക്കൊള്ളുന്ന ഒരാളെ ഞാന്‍ കണ്ടിട്ടില്ല
ഒരുപാട് വര്‍ഷം മുമ്പാണ്. സ്റ്റാര്‍ അല്ലാത്ത നമ്മളെപോലുള്ള കലാകാരന്മാര്‍ക്ക് ഇന്‍സട്രിയില്‍ പിടിച്ചു നില്‍ക്കുക പ്രയാസമാണ്. പാര്‍വതി അന്നേ താരമാണ്. ഞാന്‍ പാര്‍വതിയെ ഒരിക്കല്‍ കണ്ടു. നമ്മള്‍ ജഡ്ജ്‌മെന്റല്‍ ആയിരിക്കുമല്ലോ. ചിലര്‍ ചിരിച്ചാല്‍ നോക്കില്ല. അത് ഒഴിവാക്കാന്‍ പാര്‍വതിയെ കണ്ടപ്പോള്‍ ഞാന്‍ മാറി നിന്നു. പാര്‍വതി പക്ഷെ എന്നോട് സംസാരിച്ചു. നിങ്ങള്‍ നല്ല നടനാണെന്നും കണ്ടതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞു. ഞാന്‍ അന്ന് ഷട്ടര്‍ കഴിഞ്ഞതേയുള്ളൂ.
പാര്‍വതി എന്ന പബ്ലിക്കായി ഭയങ്കരമായി അഭിനന്ദിച്ചു. എന്റെ കൂടെ മറ്റ് അഭിനേതാക്കളൊക്കെയുണ്ട്. അവരുടെ ഭാഗത്തു നിന്നും ഞാനത് പ്രതീക്ഷിച്ചിരുന്നില്ല. ഇത്തവണ കണ്ടപ്പോള്‍ ഞാനിത് പാര്‍വതിയോട് പറഞ്ഞു. ഇപ്പോള്‍ നമ്മളെ പ്രശംസിക്കുകയൊക്കെ ചെയ്യുമായിരിക്കും. പക്ഷെ ആ സമയത്ത് നിങ്ങളുടെ പ്രശംസ വളരെ വലുതായിരുന്നു. കാരണം നമ്മൂടേത് ഒരു ഞാണിന്മേല്‍ കളിയാണല്ലോ. ആര്‍ട്ടിസ്റ്റുകള്‍ക്ക് എപ്പോഴും സെല്‍ഫ് ഡൗട്ട് കാണും.”