വികൃതിക്ക് നല്‍കേണ്ട വില

','

' ); } ?>

സുരാജ് വെഞ്ഞാറമൂട്, സൗബിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.സി ജോസഫ് എന്ന നവാഗത സംവിധായകന്‍ ഒരുക്കിയ ചിത്രമാണ് വികൃതി. മെട്രോയില്‍ കിടന്നുറങ്ങിപോയ മനുഷ്യന്റെ ഫോട്ടോ ഉപയോഗിച്ച് ‘ മെട്രോയിലെ പാമ്പ’് എന്ന് വൈറലായ യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം. എല്‍ദോ എന്ന സംസാരിക്കാനാകാത്ത കഥാപാത്രമായെത്തിയത് സുരാജ് വെഞ്ഞാറമൂടാണ്, സംസാര ശേഷിയില്ലാത്ത ഭാര്യയായി സുരഭിയും ചിത്രത്തിലെത്തി. ഒരാളുടെ നിസ്സാര വികൃതി ഇവരുടെ ശാന്തമായ ജീവിതത്തിന്റെ താളം തെറ്റിയ്ക്കുന്നതാണ് പ്രമേയം. സമീര്‍ എന്ന കഥാപാത്രത്തെ സൗബിന്‍ അവതരിപ്പിക്കുന്നു. ചെറിയ നര്‍മ്മ മുഹൂര്‍ത്തങ്ങളും, സ്വാഭാവിക കാഴ്ച്ചകളുമായാണ് ആദ്യ പകുതി കടന്നു പോകുന്നത്. ചിത്രം രണ്ടാം പകുതിയിലേയ്ക്ക് കടക്കുമ്പോള്‍ ചെറിയ ഇഴച്ചില്‍ അനുഭവപ്പെടുന്നുണ്ട്. തിരക്കഥയുടെ കെട്ടുറപ്പില്ലായ്മയാണ് ഇഴച്ചിലിന് കാരണം.

സുരാജ് വെഞ്ഞാറമൂടും, സുരഭിയും മികച്ച പ്രകടനം കാഴ്ച്ച വെച്ചെങ്കിലും വൈകാരിക രംഗങ്ങളുടെ സാധ്യതകളെ വേണ്ടവിധം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഉപയോഗപ്പെടുത്തിയില്ല. സമീറായി സൗബിന്‍ മാനസിക സംഘര്‍ഷങ്ങളെ അതേ തീവ്രതയോടെ അവതരിപ്പിച്ചു. അതേ സമയം ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ ഈ മാനസിക സംഘര്‍ഷങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയപ്പോള്‍ സുരാജിന്റെ കഥാപാത്രത്തിന്റെ ഡീറ്റെയ്‌ലിംഗില്‍ നിന്നു വിട്ടും പോകുന്ന അനുഭവവുമുണ്ടായി. എന്നാല്‍ ക്ലൈമാക്‌സിലെ ഒരൊറ്റ രംഗം കൊണ്ട് ചിത്രത്തിന്റെ മുഴുവന്‍ ആശയവും പ്രേക്ഷകരിലേക്കെത്തിക്കാന്‍ വികൃതിക്ക് കഴിഞ്ഞു. നിയമത്തിന് ക്ഷമിക്കാന്‍ പറ്റില്ലെങ്കിലും മനുഷ്യന് ക്ഷമിക്കാന്‍ പറ്റുമെന്ന സന്ദേശമാണ്

വാ വിട്ട വാക്കും, കൈവിട്ട പോസ്റ്റും തിരിച്ചെടുക്കാനാകില്ലെന്ന ഓര്‍മ്മപ്പെടുത്തലാണ് ചിത്രം. കഥയുടെ ഒഴുക്കിനൊപ്പം പ്രേക്ഷകനെ കൂട്ടിക്കൊണ്ടു പോകേണ്ടുന്ന ജാഗ്രതയില്ലാതെ പോയതൊഴിച്ചാല്‍ മികച്ച പ്രമേയമാണ് ചിത്രത്തിന്റേത്. അയൂബ് ഖാനാണ് ചിത്ര സംയോജനം. ചിത്രം പറയാനുള്ള ഉപകരണം എന്നതിനപ്പുറമുള്ള കാഴ്ച്ചകളൊരുക്കാത്ത ആല്‍ബിയുടെ ഛായാഗ്രഹണം ചിത്രത്തിന്റെ സ്വഭാവത്തിനോട് ചേര്‍ന്നതായിരുന്നു. ചിത്രത്തിലെ ബിജിബാലിന്റെ ഗാനങ്ങള്‍ നന്നായെങ്കിലും പ്രധാന തീം സോംഗായ ഗാനത്തിന്റെ താളം ചിത്രത്തിനോട് ചേര്‍ന്ന് നില്‍ക്കുന്നുണ്ടായിരുന്നില്ല. നവാഗത രചനയെന്ന നിലയില്‍ അജീഷ് പി തോമസും സംവിധായകനെന്ന നിലയില്‍ എം.സി ജോസഫും ഒരുക്കിയ ചിത്രം ഇരുവരില്‍ നിന്നും ഇനിയും മികച്ച ചിത്രങ്ങളുണ്ടാകുമെന്ന സൂചന തന്നെയാണ് നല്‍കുന്നത്.