പൃഥ്വിരാജും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം അട്ടപ്പാടിയില്‍ ആരംഭിച്ചു. റിട്ടയേഡ് ഹവില്‍ദാര്‍ കോശി കുര്യന്‍ എന്ന കഥാപാത്രമായാണ് പൃഥ്വി എത്തുന്നത്. മറ്റൊരു ടൈറ്റില്‍ കഥാപാത്രമായ അയ്യപ്പനെ ബിജു മേനോന്‍ അവതരിപ്പിക്കുന്നു.
പൃഥ്വിരാജും ബിജു മേനോനും ഒന്നിച്ചെത്തിയ അനാര്‍ക്കലി എന്ന ചിത്രത്തിനു ശേഷം സച്ചി തിരക്കഥ രചിച്ച് സംവിധാനം ചെയുന്ന ചിത്രം കൂടിയാണ് അയ്യപ്പനും കോശിയും. ഗോള്‍ഡ് കൊയിന്‍ മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്തും, പി.എം.ശശിധരനും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അട്ടപ്പാടി, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകുന്ന ഈ ചിത്രം സെന്‍ട്രല്‍പിക്‌ച്ചേഴ്‌സ് പ്രദര്‍ശനത്തിനെത്തിക്കുന്നു.
അന്നാ രേഷ്മാരാജന്‍, സിദ്ദിഖ്, അനുമോഹന്‍, ജോണി ആന്റണി, അനില്‍ നെടുമങ്ങാട്, തരികിട സാബു, ഷാജു ശ്രീധര്‍, ഗൗരി നന്ദ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. റഫീക്ക് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ജെയ്ക്ക് ബിജോയ്‌സ് ഈണം പകര്‍ന്നിരിക്കുന്നു. സുധീപ് ഇളമണ്‍ ഛായാഗ്രഹണവും രഞ്ജന്‍ ഏബ്രഹാം എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.