ആക്ഷനും സസ്‌പെന്‍സുമായി ‘എടക്കാട് ബറ്റാലിയന്‍ 06’ ടീസര്‍

','

' ); } ?>

ടൊവിനോ തോമസ് നായകനായെത്തുന്ന പുതിയ ചിത്രം എടക്കാട് ബറ്റാലിയന്‍ 06 ലെ ആദ്യ ടീസര്‍ റിലീസ് ചെയ്തു. ആക്ഷന്‍ രംഗങ്ങളും സാഹസിക രംഗങ്ങളും ചേര്‍ന്നതാണ് ടീസറിലെ രംഗങ്ങള്‍. സംയുക്ത മേനോനാണ് നായിക. ചിത്രത്തിന്റെ ടീസറും യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഇടം നേടിയിരിക്കുകയാണ്. ‘നീ ഹിമ മഴയായ് വരൂ..’ എന്ന ചിത്രത്തിലെ ഗാനവും നേരത്തെ യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഇടം നേടിയിരുന്നു.

പി. ബാലചന്ദ്രന്റെ തിരക്കഥയില്‍ നവാഗതനായ സ്വപ്‌നേഷ് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്‍ജി പണിക്കര്‍, പി. ബാലചന്ദ്രന്‍, അലന്‍സിയര്‍, ജോണി ആന്റണി, ഹരീഷ് കണാരന്‍, കൊച്ചുപ്രേമന്‍, സിബി ജോസ്, ഷാനു തോമസുകുട്ടി, ശാന്തി ലാല്‍, മാളവികാ മേനോന്‍, സ്വാസിക, മഞ്ജു സതീഷ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കൈലാസ് മേനോന്‍ സംഗീതവും സീനു സിദ്ധാര്‍ത്ഥ് ക്യാമറയും നിര്‍വഹിക്കുന്നു. കാര്‍ണിവല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍.