ഡബ്ല്യുസിസി പോലൊരു സംഘടന തമിഴിലും വേണം-വിജയ് സേതുപതി

','

' ); } ?>

മലയാള സിനിമയിലെ നടിമാരും വനിതാ പ്രവര്‍ത്തകരും ചേര്‍ന്ന് രൂപം നല്‍കിയ വുമണ്‍ ഇന്‍ സിനിമ കളക്റ്റീവ് എന്ന സംഘടനയെ പോലെ ഒരു സംഘടന തമിഴകത്തും വേണമെന്ന് നടന്‍ വിജയ് സേതുപതി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

‘ഏത് മേഖലയിലായാലും ലൈംഗീകാതിക്രമം തെറ്റാണ്. അത്തരം ലൈംഗീകാതിക്രമങ്ങള്‍ അതിജീവിച്ചവര്‍ക്ക് നീതി ലഭിക്കണം. നിങ്ങള്‍ക്ക് മനസ്സിലാകാത്ത പ്രായത്തില്‍ ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍, നിങ്ങള്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ അതിനെക്കുറിച്ച് പരാതിപ്പെടണം. ഇവിടെയാണ് സിനിമാ മേഖലയില്‍ ഡബ്ല്യുസിസി പോലുള്ള സ്ഥാപനങ്ങളുടെ പ്രസക്തി വെളിവാകുന്നത്. തമിഴ് ചലച്ചിത്ര മേഖലയിലും ഇത്തരം സംഘടനകള്‍ ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്നും’ അദ്ദേഹം പറഞ്ഞു.