‘പത്മവ്യൂഹത്തിലെ അഭിമന്യു’വിന്റെ ട്രെയിലര്‍ പുറത്തുവിട്ടു

മഹാരാജാസ് കോളേജില്‍ അക്രമികളുടെ കുത്തേറ്റ് മരിച്ച അഭിമന്യൂവിന്റെ ജീവിതം പറയുന്ന സിനിമ ‘പത്മവ്യൂഹത്തിലെ അഭിമന്യു’വിന്റെ ട്രെയിലര്‍ പുറത്തുവിട്ടു . നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടത്. ആകാശ് ആര്യനാണ് അഭിമന്യുവിന്റെ വേഷത്തിലെത്തുന്നത്. ഇന്ദ്രന്‍സ്, സോന നായര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. അടുത്തിടെ അന്തരിച്ച സിപിഐഎം നേതാവ് സൈമണ്‍ ബ്രിട്ടോയും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. മറ്റെല്ലാ അഭിനേതാക്കളും പുതുമുഖങ്ങളാണ്.
ആര്‍എംസി പ്രൊഡക്ഷന്റെ ബാനറില്‍ വിനീഷ് ആരാധ്യ കഥയും സംവിധാനവും നിര്‍വഹിച്ച സിനിമ ഈ മാസം തിയേറ്ററുകളിലെത്തും.