ദളപതിക്ക് പിറന്നാള്‍ ആശംസയുമായി സിനിമാലോകം

തെന്നിന്ത്യയിലെ സൂപ്പര്‍ താരം ദളപതി വിജയ്ക്ക് ഇന്ന് 46ാം പിറന്നാള്‍. താരത്തിന്റെ പിറന്നാള്‍ ആഘോഷമാക്കുകയാണ് ആരാധകര്‍. താരത്തിന് പിറന്നാള്‍ ആശംസയുമായി നിരവധി താരങ്ങളെത്തിയിട്ടുണ്ട്. താരത്തിന്റെ പിറന്നാള്‍ ദിവസം പുതിയ ചിത്രം മാസ്റ്ററിന്റെ പോസ്റ്റര്‍ പുറത്തിറക്കിയാണ് സംവിധായകന്‍ ലോകേശ് കനകരാജ് പിറന്നാള്‍ ആശംസിച്ചത്.

ലോകം മുഴുവന്‍ കോവിഡ് മഹാമാരിയോട് പൊരുതുന്ന സാഹചര്യത്തില്‍ തന്റെ പിറന്നാള്‍ ആഘോഷിക്കരുതെന്ന് താരം ആരാധകരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എങ്കിലും സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ ആശംസകള്‍ അറിയിച്ച് ആഘോഷിക്കുന്നുണ്ട്.