എന്റെ പാട്ടുവന്ന വഴിയാണ് അച്ഛന്‍

അച്ഛനാണ് തന്നെ പാട്ടുവഴിയിലേക്കെത്തിച്ചതെന്ന് ഗായിക സിതാര കൃഷ്ണകുമാര്‍. അച്ഛനൊപ്പം പാടിയ പാട്ട് പങ്കുവെച്ച് കൊണ്ടാണ് ഗായിക വിശേഷം പങ്കുവെച്ചത്. ഫെയ്‌സ്ബുക്ക് കുറിപ്പും വീഡിയോയും താഴെ കാണാം….

ഇന്നലെ അച്ഛനോട് ഒരു പാട്ട് പാടി അയച്ചുതരാൻ പറഞ്ഞപ്പോൾ, വെറുതെ
വാട്സാപ്പിൽ പാടി അയച്ചുതന്നതാണ് ഈ പാട്ട് !!! ആദ്യമായി അച്ഛൻ ഒരു ലളിതഗാന മത്സരത്തിനായി എന്നെ പഠിപ്പിച്ച പാട്ടാണ് ഇത് !! എന്റെ പാട്ടുവന്ന വഴിയാണ് അച്ഛൻ !! ഒരുപക്ഷെ പഠിപ്പിലും ജോലിത്തിരക്കിലും പെട്ടുപോവാതെ, പാട്ടിന്റെ വഴിയിൽ പോയിരുന്നെങ്കിൽ നല്ല മുത്തുപോലത്തെ പാട്ടുകാരൻ ആവുമായിരുന്നു അച്ഛൻ !! അതിൽ അച്ഛന് ഇത്തിരി സങ്കടം ഉള്ളതായി എനിക്ക് തോന്നിയിട്ടും ഉണ്ട് !! ആ സങ്കടം തീർക്കൽ കൂടിയായിരുന്നു എന്നെ മുഴുവനായും കലയിലേക്ക് തിരിച്ചു വിടാനുള്ള അമ്മയുടെയും അച്ഛന്റെയും ആവേശം !! ഇന്നും അച്ഛന്റെ മുന്നിൽ പാടാൻ ഒരു വെപ്രാളം ആണ്, തെറ്റ് കണ്ടുപിടിക്കലാണ് മൂപ്പരുടെ “മെയിൻ” !! എന്തായാലും അച്ഛൻദിവസവും, സംഗീതദിനവും ഒരുമിക്കുന്ന ഇന്ന് എന്റെ അച്ഛകുട്ടന് ഒരു സമ്മാനം !!

ശ്രീകുമാരൻ തമ്പി സർന്റെ വരികൾക്ക്, ദക്ഷിണാമൂർത്തി സ്വാമിയുടെ ഈണം, ദാസേട്ടന്റെ ശബ്ദം… അങ്ങനെ പിറന്ന ഒരു മഹത്തായ സൃഷ്‌ടിയാണ് ഇതെന്ന തിരിച്ചറിവില്ലാത്ത പ്രായത്തിലാണ് ഈ പാട്ട് കേട്ടതും പഠിച്ചതും !!!അതുകൊണ്ട് ഇതെനിക്ക് അച്ഛന്റെ പാട്ടാണ് ആദ്യം !!!

NB: ഫോണിൽ വെറുതെ പാടി അയച്ച ആ പാട്ടിനെ, എന്റെ ശബ്ദവും ചേർത്ത് ഇതുപോലെ എന്നും സൂക്ഷിച്ചു വയ്ക്കാവുന്ന ഒരു ഓർമയാക്കി തന്ന മിത്തുവിനും, ഗിറ്റാർ വായിച്ച ലിബുവിനും നിറച്ചും സ്നേഹം !!!!
Mithun Jayaraj Liboy Praisly Kripesh

#happyfathersday
#WorldMusicDay