ജന്മദിനാശംസകള്‍ തങ്കമേ…

തെന്നിന്ത്യന്‍ താര റാണി നയന്‍താരയുടെ ജന്മദിനമാണിന്ന്. താരത്തിന് പിറന്നാള്‍ ആംശസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് ആരാധകര്‍.സംവിധായകന്‍ വിഘ്‌നേഷ് ശിവ നയന്‍താരയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.

എപ്പോഴുമെന്ന പോല്‍ പ്രചോദനം നിറഞ്ഞവളും അര്‍പ്പണബോധമുള്ളവളും ആത്മാര്‍ത്ഥതയും സത്യസന്ധതയുമുള്ള വ്യക്തിയായിരിക്കുക. ഉയരങ്ങളിലേക്ക് പറക്കുക, സന്തോഷവും നിലനില്‍ക്കുന്ന വിജയവും നല്‍കി ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. ധാരാളം നല്ല കാര്യങ്ങളും ,അത്ഭുതകരമായ നിമിഷങ്ങളും നിറഞ്ഞ മറ്റൊരു വര്‍ഷത്തേക്ക്. ജന്മദിനാശംസകള്‍ തങ്കമേ… എന്നാണ് വിഘ്‌നേഷ് കുറിച്ചിരിക്കുന്നത്.